ലഖ്നൌ: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ അറ്റ്കോണ ഗ്രാമത്തിൽ കടുവയിറങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗ്രാമത്തിൽ കടുവയെ കണ്ടത്. പിലിബിത് കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്ന കടുവയായിരിക്കാമെന്നാണ് നിഗമനം.
ഒരു ഗുരുദ്വാരയുടെ ചുവരിൽ കടുവ ഇരിക്കുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവിധ ചിത്രങ്ങളും വീഡിയോകളിലും കാണാൻ സാധിക്കും. പ്രദേശത്ത് കടുവയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു.
#WATCH | UP: A tiger entered a village in Pilibhit and climbed onto a wall earlier today
Later on, the tiger was rescued by the forest department https://t.co/LxgG3vjkcJ pic.twitter.com/kV6ixqu4vi
— ANI UP/Uttarakhand (@ANINewsUP) December 26, 2023
#WATCH | Uttar Pradesh: Forest department team rescues a tiger that entered a village in Pilibhit pic.twitter.com/E8P7V7M3Ir
— ANI UP/Uttarakhand (@ANINewsUP) December 26, 2023
പ്രദേശത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ഗ്രാമീണർ കടുവയെ കാണാനും ചിത്രങ്ങളെടുക്കാനും വീഡിയോകൾ ഷൂട്ട് ചെയ്യാനും എത്തി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കടുവയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. കടുവ മതിലിൽ വിശ്രമിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ ഇതിനകം വിവിധ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.