ഐപിഎൽ താരലേലത്തിൽ ഋഷഭ് പന്തിന്റെ റെക്കോർഡ് തുകയും ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വൈഭവ് സൂര്യവൻശിയുടെ റെക്കോർഡും ചർച്ചയാകുമ്പോൾ കേരളത്തിൽ നിന്ന് ഒരു പുതിയ താരം കൂടി ഐപിഎല്ലിൽ അരങ്ങേറുകയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂരാണ് ഐപിഎല്ലിൽ സർപ്രൈസ് എൻട്രിയായി എത്തിയിരിക്കുന്നത്.
23കാരനായ വിഘ്നേഷ് ഇടങ്കയ്യൻ സ്പിൻ ബൗളറാണ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. കേരളത്തിൽ നിന്ന് 12 താരങ്ങളാണ് ലേലപ്പെട്ടികയിൽ ഇടം നേടിയത്. ഇതിൽ മൂന്ന് താരങ്ങൾക്ക് മാത്രമാണ് കരാർ ലഭിച്ചത്.
ALSO READ: കോടികൾ മൂല്യമുള്ള താരമായി 13കാരൻ; ഇടം കയ്യൻ ബാറ്ററെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
ഇതിൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും കേരള ക്രിക്കറ്റിലെ ശ്രദ്ധേയരാണ്. 95 ലക്ഷം രൂപയ്ക്കാണ് വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചത്. സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദും ടീമിലെത്തിച്ചു. മൂന്നാമൻ വിഘ്നേഷ് പുത്തൂർ അത്ര സുപരിചിതനല്ല.
ഈ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു വിഘ്നേഷ് പുത്തൂർ. കേരളത്തിന്റെ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. ഐപിഎൽ ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ് ട്രയൽസിന് ക്ഷണിച്ചിരുന്നു.
ALSO READ: കളിക്കാർ, ലേലത്തിൽ തിളങ്ങി റിഷഭ് പന്ത്; ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
ട്രയൽസിലെ പ്രകടനം മികച്ചതായിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസ് താരത്തെ ഒപ്പം കൂട്ടി. അവസാനം നടന്ന ആക്സിലറേറ്റർ ലേലത്തിലാണ് വിഘ്നേഷിന്റെ പേര് ഉയർന്നത്. രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം കളിക്കാനുള്ള അവസരമാണ് വിഘ്നേഷിന് ലഭിച്ചിരിക്കുന്നത്.
പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂർ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റെയും വീട്ടമ്മയായ കെപി ബിന്ദുവിന്റെയും മകനാണ്. ക്രിക്കറ്റ് പരിശീലനകനായ വിജയനാണ് തുടക്ക കാലത്ത് വിഘ്നേഷിന് ക്രിക്കറ്റിന്റെ പാഠങ്ങൾ പകർന്നുനൽകിയത്.
ALSO READ: സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്ജു സംസൺ നയിക്കും
കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ മത്സരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ് വിഘ്നേഷ്. അതേസമയം, കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ രണ്ട് കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.