Maharashtra Train Accident: മഹാരാഷ്ട്രയില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടം സംഭവിച്ചത്.
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ട്രെയിനിന്‍റെ 3 ബോഗികൾ പാളം തെറ്റി.
Maharashtra | More than 50 persons were injured after 3 bogies of a train derailed in Gondia around 2.30 am at night. A collision b/w a goods train & passenger train- Bhagat ki Kothi, due to non-receipt of signal, led to this accident. No deaths were reported.
— ANI (@ANI) August 17, 2022
സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 13 പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഈ അപകടത്തിൽ ഒരു യാത്രക്കാരനും മരിച്ചതായി റിപ്പോര്‍ട്ട് ഇല്ല.
ഗുഡ്‌സ് ട്രെയിനും പാസഞ്ചർ ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത് സിഗ്നല്‍ തകരാർ മൂലമാണ് എന്നാണ് പ്രാഥമിക സൂചനകള്‍ പറയുന്നത്. റായ്പൂരിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിൽ പിന്നിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങൾ നല്‍കുന്ന റിപ്പോർട്ട്. ഡ്രൈവർ എമർജൻസി ബ്രേക്ക് ചവിട്ടിയെങ്കിലും ഗുഡ്സ് ട്രെയിനിൽ ഇടിക്കുന്നത് ഒഴിവാക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...