Ladakh Avalanche: ലഡാക്കിലെ ഹിമപാതത്തിൽ 2 മരണം

ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഹിമപാതത്തിൽ പെട്ട് രണ്ടു മരണം. ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് മരിച്ചത്.  കുൽസും ബി, ബിൽക്വിസ് ബാനോ എന്നിവരാണ് മരിച്ചതെങ്ങ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 08:07 AM IST
  • ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഹിമപാതത്തിൽ പെട്ട് രണ്ടു മരണം
  • ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് മരിച്ചത്
  • രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല
Ladakh Avalanche: ലഡാക്കിലെ ഹിമപാതത്തിൽ 2 മരണം

Ladakh Avalanche: ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഹിമപാതത്തിൽ പെട്ട് രണ്ടു മരണം. ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് മരിച്ചത്.  കുൽസും ബി, ബിൽക്വിസ് ബാനോ എന്നിവരാണ് മരിച്ചതെങ്ങ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Also Read: പക്ഷി ഇടിച്ചു: ലഖ്നൗവിൽ എയർ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

കാർഗിൽ-ജനസ്‌കർ ഹൈവേയിലെ ടാംഗോൾ ഗ്രാമത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ ഇവർ ഹിമപാതത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തകർ അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്തിമ ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

വെടിയേറ്റ ഒഡിഷ ആരോ​ഗ്യമന്ത്രി മരിച്ചു

വെടിയേറ്റ ഒഡീഷ ആരോ​ഗ്യമന്ത്രി നബ കിഷോർ ദാസ് മരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഒരു പൊതുപരിപാടിക്ക് പങ്കെടുക്കാൻ എത്തിയപ്പോഴാണ് നബ കിഷേറിന് വെടിയേറ്റത്. എഎസ്ഐ ​ഗോപാൽ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്ഐയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Also Read: 16 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനവർഷം! 

ഒഡീഷയിലെ ഝർസുഗുഡ ജില്ലയിൽ പൊതുപരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. ഗാന്ധി സ്‌ക്വയറിൽ വച്ച് മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഉദ്യോ​ഗസ്ഥൻ നാലോ അഞ്ചോ തവണ മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ​എഎസ്ഐ ​ഗോപാൽ ദാസിന് മാനസിക പ്രശ്നങ്ഹൾ ഉണ്ടായിരുന്നതായി ഇയാളുടെ ഭാര്യ പറഞ്ഞതായാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News