Uniform Civil Code: ലിവിം​ഗ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റ‍ർ ചെയ്യണം; ഏക സിവിൽ കോഡിലെ നിയമങ്ങൾ ഇങ്ങനെ

Uttarakhand Clears Uniform Civil Code Bill: ലിവ്-ഇൻ ബന്ധങ്ങൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഏക സിവിൽ കോഡ് നിയമം നിർബന്ധമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 08:34 PM IST
  • ഏക സിവിൽ കോഡ് നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
  • ബിൽ നിയമമാകാൻ ഇനി ​ഗവ‍ർണറുടെ അനുമതി മാത്രം മതി.
  • വൈകാതെ തന്നെ ബില്ലിന് ​ഗവർണർ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.
Uniform Civil Code: ലിവിം​ഗ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റ‍ർ ചെയ്യണം; ഏക സിവിൽ കോഡിലെ നിയമങ്ങൾ ഇങ്ങനെ

ഡെറാഡൂൺ: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നിയമം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഏക സിവിൽ കോഡ് ബിൽ ഏകകണ്ഠമായാണ് പാസാക്കിയത്. ഇതോടെ ബിൽ നിയമമാകാൻ ഇനി ​ഗവ‍ർണറുടെ അനുമതി മാത്രം മതി. വൈകാതെ തന്നെ ബില്ലിന് ​ഗവർണർ അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. 

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ബില്ലിൽ അടങ്ങിയിട്ടുണ്ട്. ലിവ്-ഇൻ ബന്ധങ്ങൾ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഏക സിവിൽ കോഡ് നിയമം നിർബന്ധമാക്കിയിരിക്കുകയാണ്. ഇതോടെ ഉത്തരാഖണ്ഡിൽ ലിവിം​ഗ് ടുഗെതർ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരും അതിന് തയ്യാറെടുക്കുന്നവരും ജില്ലാ ഉദ്യോഗസ്ഥർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം. ബിൽ നിയമമായി കഴിഞ്ഞാൽ ലിവ്-ഇൻ റിലേഷൻഷിപ്പിലേയ്ക്ക് കടക്കുന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലിവ്-ഇൻ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും അക്കാര്യം രേഖാമൂലം അറിയിക്കണം. 

ALSO READ: രാഹുല്‍ സ്റ്റാര്‍ട്ടാകാത്ത 'സ്റ്റാര്‍ട്ടപ്പ്'; രാജ്യസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ലിവിംഗ് ടുഗെതറുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾക്കുള്ള ശിക്ഷയും ബില്ലിൽ പരാമർശിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ശിക്ഷയായി മൂന്ന് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. രജിസ്റ്റർ ചെയ്യാത്തവർക്ക് ആറ് മാസം വരെ തടവോ 25,000 രൂപ പിഴയും ലഭിക്കാം. രജിസ്‌ട്രേഷൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്. 

ബില്ലിൽ ശൈശവ വിവാഹം പൂർണമായി നിരോധിക്കുകയും വിവാഹമോചനത്തിന് ഏകീകൃത നടപടിക്രമം ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ 21 വയസിൽ താഴെയുള്ളവർ ലിവിം​ഗ് റിലേഷന് മുമ്പ് തന്നെ അവരുടെ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങേണ്ടതുണ്ട്.  ഉത്തരാഖണ്ഡിൽ താമസിക്കുന്നവരാണെങ്കിലും സംസ്ഥാനത്തിന് പുറത്താണ് ലിവിം​ഗ് ടുഗെതർ ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും നിയമം ബാധകമാവും. 

എല്ലാ മതങ്ങളിലെയും സ്ത്രീകൾക്ക് അവരുടെ പൂർവ്വിക സ്വത്തിൽ തുല്യാവകാശം ഏക സിവിൽ കോഡ് ഉറപ്പ് നൽകുന്നു. എല്ലാ സമുദായങ്ങളിലെയും വിവാഹപ്രായം സ്ത്രീകൾക്ക് 18 ഉം പുരുഷന്മാർക്ക് 21 ഉം ആയിരിക്കും. എല്ലാ മതങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ നടത്താത്ത വിവാഹങ്ങൾ അസാധുവാകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം വിവാഹമോചന ഹർജി ഫയൽ ചെയ്യാൻ അനുവദിക്കില്ല എന്നതും ശ്രദ്ധേയമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News