സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്കാരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ റൊമാന്റിക്കായ ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തുന്നതും, തുടർന്നുള്ള ചടങ്ങുകൾ പൂർത്തിയാക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഇരുവരുടെയും ബന്ധുക്കളും ചുറ്റും നിൽപ്പുണ്ട്. വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ വരനെ പോലും ഞെട്ടിച്ച് കൊണ്ട് വധു വരന്റെ കവിളിൽ ഉമ്മ കൊടുക്കുകയാണ്. ബന്ധുക്കളൊക്കെ ഇത് കണ്ട് ഞെട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ വരൻ പെട്ടെന്ന് തന്നെ ഞെട്ടൽ മാറ്റി ചിരിച്ച് കൊണ്ട് നേരെയിരിക്കുന്നത് വീഡിയോയിൽ കാണാം.
വിറ്റി വെഡിങ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. പൂജാരിയുടെ മുന്നിൽ വെച്ച് ഉമ്മ കൊടുക്കാൻ ബെറ്റ് വെച്ചാൽ ഇങ്ങനെയുണ്ടാകും എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കയ്ന്നത്. 23000 ത്തിലധികം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുമായി എത്തിയിട്ടുള്ളത്. നിരവധി പേർ കമ്മന്റും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...