കുട്ടിക്കുരങ്ങന് മുന്നിലേക്ക് ഒരു കഷ്ണം ഡ്രാഗൺ ഫ്രൂട്ട്; പ്രതികരണം കണ്ടോ ?

മൃഗങ്ങളുടെ വീഡിയോകൾ ആളുകളുടെ മാനസികാവസ്ഥ ഉയർത്താൻ വളരെ സഹായകരമാണെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 11:32 AM IST
  • തള്ളവിരൽ വായിൽ നുണഞ്ഞു കൊണ്ടിരുന്ന കുട്ടികുരങ്ങന് മുന്നിലേക്ക് പഴത്തിന്റെ ഒരു കഷ്ണം കൊടുക്കുന്നു
  • നുനുക് എന്നാണ് ആദി കുട്ടി കുരങ്ങന് പേരിട്ടത്
  • ആദി ദ്വി എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്
കുട്ടിക്കുരങ്ങന് മുന്നിലേക്ക് ഒരു കഷ്ണം ഡ്രാഗൺ ഫ്രൂട്ട്; പ്രതികരണം കണ്ടോ ?

Viral Video: മൃഗങ്ങളുടെ വീഡിയോ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? ഒരു നായക്കുട്ടിയോ ആനകളുടെ കുട്ടികുറുമ്പോ പോലും ഇഷ്ടപ്പെടുന്നവരാണ് ഒാരോരുത്തരും. അത്തരത്തിൽ  ഒരു ഡ്രാഗൺ ഫ്രൂട്ട് ആസ്വദിക്കുന്ന ഒരു കുട്ടി കുരങ്ങൻറെ വീഡിയോയാണ് ഇത്തവണ വൈറലായത്.  കാട്ടിലാണ് സംഭവം നടക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഒരാൾ കുരങ്ങന് നൽകാനായി ഡ്രാഗൺ ഫ്രൂട്ട് മുറിക്കുന്നത് വീഡിയോയിലുണ്ട്.

തള്ളവിരൽ വായിൽ നുണഞ്ഞു കൊണ്ടിരുന്ന കുട്ടികുരങ്ങന് മുന്നിലേക്ക് പഴത്തിന്റെ ഒരു കഷ്ണം ഇദ്ദേഹം കൊടുക്കുന്നു. ആദ്യം എന്തുചെയ്യണമെന്ന്  മനസ്സിലായില്ലെങ്കിലും സാവധാനം കുരങ്ങൻ പഴം കഴിച്ച് തുടങ്ങുന്നു. ആദി ദ്വി എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്  നുനുക് എന്നാണ് ആദി കുട്ടി കുരങ്ങന് പേരിട്ടത്.

ലവിങ്ങ് ആനിമൽസ് എന്ന പേജ് പങ്ക് വെച്ച വീഡിയോ നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. കുഞ്ഞ് കുരങ്ങിന് ഇതോടെ ആരാധകരും നിരവധി. ഇമോജികൾ കൊണ്ട് കമന്റ് ബോക്സ്സ് ഫുൾ ആയത് വളരെ പെട്ടെന്നാണ്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animals Lovers (@lovinganimals.dg)

അതേസമയം മൃഗങ്ങളുടെ വീഡിയോകൾ ആളുകളുടെ മാനസികാവസ്ഥ ഉയർത്താൻ വളരെ സഹായകരമാണെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. ഇത് മാനസികാരോഗ്യത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു. മനോഹരവും രസകരവുമായ മൃഗങ്ങളുടെയോ പക്ഷികളുടെയോ വീഡിയോകൾ സമ്മർദ്ദം കുറയ്ക്കുകയും ആളുകളെ ശാന്തരാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News