വൈറൽ വീഡിയോ: വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്.
വന്യജീവികളിൽ കാണാൻ വളരെ ഭംഗിയുള്ളതും എന്നാൽ, എല്ലാവർക്കും പേടിയുള്ളതുമായ ഒരു മൃഗമാണ് കടുവ. മൃഗശാലകൾ സന്ദർശിച്ച് പലരും കടുവകളെ കാണാറുണ്ട്. കാട്ടിൽ ഇരതേടുന്നതും വിശ്രമിക്കുന്നതുമായ കടുവകളുടെ ദൃശ്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകാം. എന്നാൽ കറുത്ത കടുവയുടെ ദൃശ്യങ്ങൾ നമ്മൾ കാണുന്നത് വളരെ വിരളമാണ്.
ALSO READ: ഫ്രാൻസിൽ സംസാര വിഷയമായ കേരളത്തിലെ കടുവ; ജോർജിൻറെ കഥ അറിയുമോ?
ഒഡീഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിലെ കറുത്ത കടുവയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കറുത്ത കടുവകൾ വളരെ കുറവായാണ് കാണപ്പെടുന്നത്. ദൃശ്യങ്ങളിൽ കറുത്ത കടുവ ഒരു മരത്തിന്റെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നത് കാണാം. അതിന്റെ മുൻകാലുകൾ കൊണ്ട് മരത്തിന്റെ പുറം തൊലിയിൽ മാന്തിയ ശേഷം തിരിച്ച് നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ കറുത്ത കടുവയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇദ്ദേഹം പലപ്പോഴും വന്യജീവികളുടെ ദൃശ്യങ്ങളും വന്യജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്വിറ്ററിൽ പങ്കുവയ്ക്കാറുണ്ട്.
Tigers are symbol of sustainability of India’s forests…
Sharing an interesting clip of a rare melanistic tiger marking its territory on international Tigers day.
From a Tiger Reserve poised for recovery of an isolated source population with a very unique gene pool. Kudos pic.twitter.com/FiCIuO8Qj4— Susanta Nanda IFS (@susantananda3) July 29, 2022
കറുത്ത നിറത്തിൽ ഓറഞ്ച് വരകൾ ഉള്ള കടുവയെ ദൃശ്യങ്ങളിൽ കാണാം. “കടുവകൾ ഇന്ത്യയുടെ വനങ്ങളുടെ സുസ്ഥിരതയുടെ പ്രതീകമാണ്. അപൂർവമായി മാത്രം കാണപ്പെടുന്ന കടുവയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു” അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു. കറുത്ത കടുവകൾക്ക് സവിശേഷമായ ഒരു ജീൻ പൂൾ ഉണ്ടെന്നും കടുവ സംരക്ഷണ കേന്ദ്രം അവയുടെ എണ്ണം വീണ്ടെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...