Viral Video: ഹിന്ദു പുരാണങ്ങളിൽ മൂർഖൻ പാമ്പുകൾക്ക് ദൈവത്തിന് തുല്യമായ സ്ഥാനമാണുള്ളത് പ്രത്യേകിച്ചും കരിനാഗത്തിന്. മഹാദേവന്റെ കഴുത്തിൽ അണിയുന്നതും മൂർഖൻ പാമ്പിനെയാണ്. അതുകൊണ്ടുതന്നെ മഹാദേവനെ ആരാധിക്കുന്നവർ പാമ്പിനേയും ആരാധിക്കാറുണ്ട്. നമ്മുടെ പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രത്യേക രത്നമാണ് നാഗമാണിക്യം അല്ലെങ്കിൽ നാഗമണി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും ഇങ്ങനൊരു വസ്തു ഉണ്ടോ? എന്ന കാര്യത്തിൽ ഇപ്പോഴും വലിയ ഉറപ്പില്ല. എല്ലാം വെറും വിശ്വാസങ്ങൾ മാത്രമാണെന്നും പറയുന്നവരുണ്ട്. .
Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ
പുരാണത്തിൽ വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയിൽ അണിയുന്ന ഒന്നാണ് ഈ നാഗമാണിക്യം എന്നാണ് പറയുന്നത്. പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായും പറയപ്പെടുന്നു. ഈ ജാതി രത്നങ്ങൾ സൂക്ഷിക്കുന്ന നാഗങ്ങൾക്കും രത്നങ്ങൾക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും നാഗങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നുമാണ് വിശ്വാസം. ഈ രത്നം തലയിലണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ ഈ രത്നത്തെ വിഴുങ്ങുമെന്നും പറയപ്പെടുന്നു. മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് ഈ നഗമാണിക്യമെന്നും മറ്റൊരു വിശ്വാസമുണ്ട്. നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായിട്ടാണ് ഇവ താഴെവെക്കുന്നതെന്നും ആ സമയത്ത് അതിനെ എടുത്ത് മാറ്റിയാൽ രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. എന്തായാലും ഈ വീഡിയോ വൈറലാകുകയാണ്. വീഡിയോ കാണാം...
Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ
എന്തായാലും ഇപ്പോഴിതാ നാഗമാണിക്യത്തിന് കാവലിരിക്കുന്ന ഒരു കരിനാഗത്തെയാണ് നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നമ്മൾ കേട്ടിട്ടുമാത്രമുള്ള ഈ നാഗമാണിക്യത്തെ കുറിച്ചുള്ള ഈ വീഡിയോ എത്രത്തോളം വാസ്തവമാണ് എന്നൊന്നും അറിയില്ല. എന്തായാലും വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കരിനാഗം നാഗമണിക്ക് കാവലിരിക്കുന്നത്. YouTube ൽ വൈറലാകുന്ന ഈ വീഡിയോ കുറച്ചു പഴയതാണെങ്കിലും വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...