Viral Video: കാട്ടിൽ വേട്ടയാടുന്ന അപകടകാരികളായ മൃഗങ്ങളുടെ വീഡിയോകൾ നിങ്ങൾ ധാരാളം ഇന്റർനെറ്റിൽ കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇവയിൽ സിംഹം, കടുവ, ചീറ്റപ്പുലി, പുള്ളിപ്പുലി എന്നിവ മറ്റ് മൃഗങ്ങളെ വേട്ടയാടുന്നത് കാണുമ്പോൾ തന്നെ നമുക്ക് ഭയമാകും. ഇവ ഒരിക്കൽ ഇരയെ പിടികൂടിയാൽ പിന്നെ അതിന് രക്ഷപ്പെടുക അസാധ്യം. എന്നാൽ ഒരു ചെറിയ താറാവിനു മുന്നിൽ കടുവ കീഴടങ്ങുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ ഇവിടെ കാണാം.. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കണ്ടാൽ നിങ്ങളും പറയും കൊള്ളാല്ലോ ഈ താറാവ് എന്ന്..
Also Read: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ
കടുവയും താറാവുമായി ബന്ധമുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു താറാവ് വെള്ളത്തിൽ മസ്തിയടിച്ചു നീന്തി തുടിക്കുന്നത്. താറാവിനെ കണ്ട് വെള്ളമിറക്കി കൊണ്ട് ഒരു കടുവ വെള്ളത്തിലൂടെ പതിയെ അതിന്റെ അടുത്തേക്ക് ചെല്ലുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഇതിനിടയിൽ താറാവിനെ പിടിക്കാൻ കടുവ ആയുന്നതും അതു മനസിലാക്കി കൊണ്ട് താറാവ് ഒരു സൂത്രപ്പണിയും ഒപ്പിച്ചു. ആയുസിന്റെ നീട്ടം എന്നു പറഞ്ഞാൽ മതിയല്ലോ വെള്ളത്തിൽ കാരണം മറിഞ്ഞ താറാവ് എങ്ങോട്ടാണ് പോയതെന്ന് കടുവയ്ക്ക് മനസിലായില്ല. അതിങ്ങനെ ഇപ്പോ പൊങ്ങും എന്നുപറഞ്ഞ് നോക്കി നിൽക്കുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.
Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കാട്ടിലെ അപകടകരമായ വേട്ടക്കാരൻ താറാവിനെ ആക്രമിക്കാൻ ചിന്തിച്ചതും താറാവ് വെള്ളത്തിൽ മുങ്ങി രക്ഷപ്പെടുകയായിരുന്നു. കടുവ നിൽക്കുന്നിടത്ത് നിന്നും കുറച്ചു ദൂരെയാണ് പിന്നെ താറാവ് പൊങ്ങിയത്. ഒടുവിൽ ഇരയെ കാണാതെ കടുവ മടങ്ങി. ഈ ദൃശ്യം വീഡിയോയിൽ കാണാൻ ശരിക്കും നല്ല രസമുണ്ട്. വീഡിയോ കാണാം..
Tiger vs duck pic.twitter.com/QTetJDiwV2
— Animals Being Jerks (@Animalbelngjerk) June 25, 2022
സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വലിയ രീതിയിൽ വൈറലാകുകയാണ്. Animals Being Jerks എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 1.1 M വ്യൂസും 41.5k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...