കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് കേരളവും വിധിയെഴുതാൻ തയ്യാറായി. കേരളം. 15-ാം നിയമസഭ ആര് ഭരിക്കുമെന്ന ജനങ്ങളുടെ വിധിയെഴുത്ത് രാവിലെ 7 മണിക്ക് തന്നെ ആരംഭിച്ചു. 140 മണ്ഡലങ്ങളില്‍ 2,74,46,306 പേരാണ് ഇന്ന് വിധിയെഴുതുന്നത്. കേരളത്തിൽ ഒറ്റഘട്ട വോട്ടെടുപ്പാണ് ഉള്ളത്.
Busiest polling day: Voting begins in 475 Assembly constituencies in Tamil Nadu, Kerala, Assam, Bengal, Puducherry
Read @ANI Story | https://t.co/hMX3KlXUYe pic.twitter.com/mYK0EYDyp7
— ANI Digital (@ani_digital) April 6, 2021
;
Also Read: Kerala Assembly Election 2021 Live : വിധിയെഴുത്തിന് തയ്യാറായി കേരളം; വോട്ടിംഗ് ആരംഭിച്ചു
പശ്ചിമ ബംഗാളിലും അസമിലും മൂന്നാം ഘട്ട തിരഞ്ഞെടുപ്പാണ് ആരംഭിച്ചത്. പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ അസമിൽ ഇന്നത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് കൊണ്ട് തിരഞ്ഞെടുപ്പ് പൂർത്തിയാകും.
പശ്ചിമബംഗാളിൽ ഇന്നത്തെ മൂന്നാം ഘട്ടത്തിൽ 31 സീറ്റുകളിലേക്കുള്ള വോട്ടിംഗാണ് നടക്കുന്നത്. മൂന്ന് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുന്നത്.
അസമിൽ 40 മണ്ഡലങ്ങളിലാണ് ഇന്ന് അവസാന ഘട്ട വോട്ടിംഗ് നടക്കുന്നത്. ആകെ 126 നിയമസഭാ സീറ്റുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 47 ഉം രണ്ടാം ഘട്ടത്തിൽ 39 ഉം സീറ്റുകളിലാണ് വോട്ടിംഗ് നടന്നത്. ആകെ 337 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സുരക്ഷയ്ക്കായി 90 കമ്പനി സേനയെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 234 മണ്ഡലങ്ങളിലേക്ക് 6.29 കോടി വോട്ടര്‍മാരാണ് വിധിയെഴുത്തു നടത്തുന്നത്. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. 88,000 ബൂത്തുകളാണു സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്.
നടൻ രജനികാന്ത് വോട്ട് രേഖപ്പെടുത്തി.
Chennai: Actor Rajinikanth casts vote at a polling booth in Stella Maris of Thousand Lights constituency#TamilNaduElections pic.twitter.com/PRPGVKE8kv
— ANI (@ANI) April 6, 2021
പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുള്ള വോട്ടിംഗാണ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...