തിരുവനന്തപുരം: സർക്കാർ ഗവണർ പോര് ഒരു ഭാഗത്തും ഗവർണർ എസ്എഫ്ഐ പോര് മറു ഭാഗത്തും നടക്കുന്നതിൻറെ അവസാന ഭാഗമെന്ന നിലയിൽ കേരള ഗവർണർക്ക് Z+ സെക്യൂരിറ്റി അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ എന്താണിത് എന്തൊക്കെയാണ് ഇത്തരമൊരു സെക്യൂരിറ്റി കവറിൻറെ പ്രത്യേകത ? തുടങ്ങിയ വിവരങ്ങൾ നമ്മുക്ക് പരിശോധിക്കാം.
കേന്ദ്ര സർക്കാരിൻറെ എസ്പിജി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സെക്യൂരിറ്റി കാറ്റഗറിയാണ് സെഡ് പ്ലസ്. തീവ്രവാദ ഭീക്ഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവർക്കാണ് ഇത്തരത്തിലുള്ള സുരക്ഷ നൽകുന്നത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നാണ് Z+ വിഭാഗത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണയായി തിരഞ്ഞെടുക്കപ്പെടുന്നത്. വിഐപി, വിവിഐപി സുരക്ഷകൾക്കായി പ്രത്യേകം പരിശീലനം നേടിയ കമാണ്ടോകൾ ആയിരിക്കും ഇത്.
55 പേരടങ്ങുന്ന ഗ്രൂപ്പിൽ 10 എൻഎസ്ജി കമാണ്ടോകളും അടങ്ങുന്നു. കേന്ദ രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം ഏടുക്കുക. 5 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളടക്കമുള്ളതാണ് ഇവരുടെ കാറ്റഗറി. ഇന്ത്യയിൽ 40-ൽ അധികം പേർക്ക് സെഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. അമിത് ഷാ, രാജ്നാഥ് സിങ്ങ്, യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, അരവിന്ദ് കെജരിവാൾ, മുകേഷ് അംബാനി എന്നിവരടങ്ങുന്നതാണ് ലിസ്റ്റ്. മൂന്ന് ഷിഫ്റ്റുകളായാണ് സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടാവുക.
പ്രധാന കാരണം
എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൻറെവാഹനത്തിൽ നിന്ന് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രവർത്തകർ വാഹനത്തിൽ അടിച്ചെന്ന് ഗവർണർ ആരോപിക്കുന്നു. റോഡിലരികിലിരുന്നാണ് ഗവർണർ പ്രതിഷേധിച്ചത്. കൂടാതെ പോലീസിൻ്റെ നടപടിയിലും ഗവർണർ പ്രതിഷേധിക്കുകയും പോലീസിനെ ശകാകരിക്കുകയും ചെയ്തു. കൊല്ലം നിലമേൽ ആയിരുന്നു നാടകീയ സംഭവങ്ങൾ. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.