ലഖ്നൗ: CM Yogi Adityanath Oath Ceremony: ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാല് മണിയോടെയാണ് യോഗി സത്യപ്രതിജ്ഞ ചൊല്ലി ഒരിക്കൽ കൂടി ഉത്തർപ്രദേശിന്റെ അമരക്കാരനായി ചുമതലയേൽക്കുന്നത്.
Yogi Adityanath to take oath as Uttar Pradesh CM today
Read @ANI Story | https://t.co/TxUxrl4yyz
#YogiAdityanath #ChiefMinister #OathCeremony #uttarpradeshcm pic.twitter.com/op7PBSV79W— ANI Digital (@ani_digital) March 25, 2022
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ലഖ്നൗവിലെ ഭാരതരത്ന അടൽ ബിഹാരി വാജ്പേയ് ഏകാന സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയ്ക്ക് പുറമേ മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രിയ്ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. സംസ്ഥാന നേതാക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കുകൊള്ളും. കൂടാതെഹ് ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകും. ബോളിവുഡ് താരം കങ്കണയും ചടങ്ങിൽ പങ്കെടുക്കും.
Also Read: കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ, പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി വിജയൻ
കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായികളായ എൻ ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയൻസ് ഗ്രൂപ്പ്), കുമാർ മംഗളം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദർശൻ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീർ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.