Akshaya Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആരായിരിക്കും? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം.

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 03:18 PM IST
  • അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
  • 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും.
  • 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.
Akshaya Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആരായിരിക്കും? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനത്തുകകൾ ഇങ്ങനെ:

ഒന്നാം സമ്മാനം (70 ലക്ഷം)

സമാശ്വാസ സമ്മാനം (8000/-)

രണ്ടാം സമ്മാനം (5 ലക്ഷം)

മൂന്നാം സമ്മാനം (1 ലക്ഷം)

നാലാം സമ്മാനം (5000/-)

അഞ്ചാം സമ്മാനം (2000/-)

ആറാം സമ്മാനം (1000/-)

ഏഴാം സമ്മാനം (500/-)

എട്ടാം സമ്മാനം (100/-) 

അക്ഷയയ്ക്ക് പുറമെ കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

Also Read: Kerala Lottery Result 2023: നിങ്ങൾക്കാണോ 80 ലക്ഷം അടിച്ചത്? കാരുണ്യ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

 

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

അതേസമയം ഇന്നലെ നടന്ന കാരുണ്യ കെആർ-606 ഭാ​ഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് KK 473576 എന്ന ടിക്കറ്റ് നമ്പർ ആണ്. പുനലൂർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം കരുനാ​ഗപ്പള്ളിയിൽ വിറ്റ KD 132273 എന്ന ടിക്കറ്റ് നമ്പരിനും. 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.  5,000, 2000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News