Thiruvonam Bumper 2024: ഇനി വെറും മണിക്കൂറുകൾ മാത്രം! 25 കോടി ആരുടെ കൈകളിലേക്ക്? തിരുവോണം ബമ്പർ ഭാ​ഗ്യവാനെ ഇന്നറിയാം

Thiruvonam Bumper 2024 Lucky Draw Result: ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ നടത്തുക.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 07:07 AM IST
  • ഇന്നലെ വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റു.
  • 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
Thiruvonam Bumper 2024: ഇനി വെറും മണിക്കൂറുകൾ മാത്രം! 25 കോടി ആരുടെ കൈകളിലേക്ക്? തിരുവോണം ബമ്പർ ഭാ​ഗ്യവാനെ ഇന്നറിയാം

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി വെറും മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് 2 മണിക്ക് ഭാ​ഗ്യശാലികളെ അറിയാം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ധനമന്ത്രി കെ എന്‍ ബാലഗോപാൽ ഭാ​ഗ്യശാലികളെ നറുക്കെടുക്കും.

ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും. അതേസമയം ഇന്നലെ വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റു. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷവും അഞ്ചാം സമ്മാനം 2 ലക്ഷവുമാണ്. 500 രൂപയാണ് അവസാന സമ്മാനം.

Also Read: Transport Commissioner: സുരക്ഷ ഉറപ്പാക്കാം; 4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് കർശനം, കാറിൽ പ്രത്യേക സീറ്റും നിർബന്ധം

 

ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് പാലക്കാട് ജില്ല തന്നെയാണ്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1302680 ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. പാലക്കാടിന് പിന്നാലെ തിരുവനന്തപുരത്ത് 946260 ടിക്കറ്റുകളും, തൃശൂരിൽ 861000 ടിക്കറ്റുകളും വിറ്റവിച്ചു. മറ്റ് ജില്ലകളിലും കാര്യമായ വിൽപ്പന നടന്നു. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലുമാണ് വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണം.

ഇന്ന് പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്നതാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-നാണ് പൂജാ ബമ്പറിന്റെ നറുക്കെടുപ്പ്. ടിക്കറ്റ് വില 300 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News