K Krishnankutty on ​Idukki Dam: നിലവിലെ സ്ഥിതി തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടിവരും, കെ.കൃഷ്ണൻകുട്ടി

ഡാം തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും ഡാം തുറക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 04:04 PM IST
  • ഡാമുകൾ തുറക്കാൻ തീരുമാനിച്ചാൽ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകും.
  • രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുത്‌ എന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചതായാണ് വിവരം.
  • 2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.
K Krishnankutty on ​Idukki Dam: നിലവിലെ സ്ഥിതി  തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടിവരും, കെ.കൃഷ്ണൻകുട്ടി

Idukki:  നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം (Idukki Dam) തുറന്നേക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി (K Krishnankutty). ഇപ്പോൾ ഓറഞ്ച് അലേർട്ട് (Orange Alert) ആണ് ഇടുക്കി ഡാമിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2397 അടിക്ക് മുകളിലായിട്ടുണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞു. 2397.86 അടിയാകുമ്പോൾ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിക്കും. 

ഡാം തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും ഡാം തുറക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഡാം തുറക്കുന്നതിലേക്ക് വളരെ വേഗത്തിൽ കടക്കില്ല. ഇടുക്കിയും ഇടമലയാർ ഡാമും കൂടി ഒരുമിച്ച് തുറക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

Also Read: Idukki Dam Opening: റെഡ് അലർട്ടിന് കാത്തിരിക്കരുത്, ഇടുക്കി ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ്

നീരൊഴുക്ക് കുറഞ്ഞതിനാൽ റെഡ് അലര്‍ട്ട് രണ്ടു ദിവസത്തിനുശേഷം മാത്രമെന്ന് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. ജില്ലയിലെ മഴ പരിഗണിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക. ഡാമുകൾ തുറക്കാൻ തീരുമാനിച്ചാൽ തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകും. രാത്രി സമയത്ത് ഒരു കാരണവശാലും ഡാം തുറക്കരുത്‌ എന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചതായാണ് വിവരം. 

Also Read: Kokkayar landslide | മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി; ഇതോടെ കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

2403 ആണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് എത്തുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്. അതേസമയം ഇടുക്കി ഡാം (Idukki Dam) അടിയന്തരമായി തുറന്ന് ജലനിരപ്പ് (Waterlevel) ക്രമീകരിക്കണമെന്നാണ് ഡീൻ കുര്യാക്കോസ് എംപിയും (Dean Kuriakose MP) ആവശ്യപ്പെടുന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് (Red Alert) അടുക്കുന്ന സാഹചര്യത്തിലാണ് ഡാം തുറക്കണമെന്ന് എംപി ആവശ്യപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News