Theft: പൂട്ടിയിട്ട വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയും മോഷ്ടിച്ചു

Theft In Kannur: പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ചേരിക്കൽ മുക്കിലെ പൂർണിമ സുനിൽകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 03:05 PM IST
  • ബുധനാഴ്ച വൈകുന്നേരം 6.45ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്
  • വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 12 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കവർന്നത്
  • വീടിനകത്തെ അലമാരകളും മറ്റും തകർത്ത നിലയിലാണ്
Theft: പൂട്ടിയിട്ട വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയും മോഷ്ടിച്ചു

കണ്ണൂർ: പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയും മോഷണം പോയി. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ചേരിക്കൽ മുക്കിലെ പൂർണിമ സുനിൽകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മക്കളുമൊത്ത് പൂർണ്ണിമ തിങ്കളാഴ്ച തലശ്ശേരിയിലെ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്.

ബുധനാഴ്ച വൈകുന്നേരം 6.45ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ  മുൻ വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 12 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കവർന്നത്. വീടിനകത്തെ അലമാരകളും മറ്റും തകർത്ത നിലയിലാണ്.

ALSO READ: മൊബൈല്‍ ഷോപ്പിന്റെ പൂട്ട് തകർത്ത് 25 ഫോണുകളും 60,000 രൂപയും കവർന്നു

വീട്ടുടമ പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ്റെ മേൽനോട്ടത്തിൽ പയ്യന്നൂർ എസ്.ഐ  എം.വി ഷിജുവിനാണ് അന്വേഷണ ചുമതല. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News