Koottickal Jayachandran: കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ? പിടിമുറുക്കി പൊലീസ്; ലുക്കൗട്ട് നോട്ടീസ്

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കസബ പൊലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.  

Written by - Zee Malayalam News Desk | Last Updated : Jan 21, 2025, 08:57 AM IST
  • നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം.
  • നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
  • തുടർന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Koottickal Jayachandran: കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ? പിടിമുറുക്കി പൊലീസ്; ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: പോക്‌സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് നടന്‍ തന്റെ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Also Read: US President Donald Trump: ഇനി ട്രാൻസ്ജെൻഡേഴ്സ് ഇല്ല, സ്ത്രീയും പുരുഷനും മാത്രം! അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ കടുത്ത തീരുമാനം

 

അതേസമയം കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടിക്കും വീട്ടുകാർക്കും ഭീഷണിയുണ്ടെന്നും അതേതുടർന്ന് കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധു നൽകിയ പരാതിയില്‍ പറയുന്നു. നടനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News