US Deportation video: 'അന്യഗ്രഹജീവി'കളുടെ നാടുകടത്തൽ; വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്, 'വൗ' എന്ന് മസ്ക്

US Deportation video: വൈറ്റ് ഹൗസിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 12:16 PM IST
  • അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൗസ്
  • വൈറ്റ് ഹൗസിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്
  • പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വിഡിയോ പങ്കുവെച്ചത്
US Deportation video: 'അന്യഗ്രഹജീവി'കളുടെ നാടുകടത്തൽ; വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്, 'വൗ' എന്ന് മസ്ക്

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൗസ്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ് ഹൗസിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. 

'ഹഹ വൗ' എന്ന കമന്റോടെ എക്സ് സിഇഒ ഇലോൺ മസ്ക് വീഡിയോ റീപോസ്റ്റ് ചെയ്തു. പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്.

Read Also: ചേർന്ന്നിന്ന് ഏഴാറ്റുമുഖം ​ഗണപതി, രക്ഷകരായി കുങ്കികൾ; ദൗത്യം പൂര്‍ണം, പരിക്കേറ്റ കൊമ്പനെ കോടനാട്ടിലേക്ക് മാറ്റി

 'ASMR ഹ ഹ...വൗ ഇല്ലീ​ഗൽ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം' എന്ന കമന്റോടെയാണ് 40 സെക്കറ്റ് ദൈ‍ർഘ്യമുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വ്യക്തികളിൽ ആരുടെയും മുഖം വ്യക്തമല്ല. അതേസമയം മനുഷ്യരെ ചങ്ങലക്കിടുന്ന ദൃശ്യങ്ങളിൽ ASMR എന്ന് ചേ‍ർത്തതിൽ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. 

 

അതേസമയം മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക്  ട്രംപ് ഭരണകൂടം നാടു കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.

സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും. പാനമ കനാൽ വിഷയത്തിൽ സമ്മര്‍ദം ചെലുത്തിയാണ് ട്രംപ് കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ പാനമയെ നിര്‍ബന്ധിതരാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News