Suriya on Nishad Yusuf Demise: 'ഞങ്ങളുടെ പ്രാ‍‍ർത്ഥനയിലും ചിന്തകളിലും എന്നും ഓർമ്മിക്കപ്പെടും', നിഷാദിന്റെ മരണത്തിൽ അനുശോചനമറിയിച്ച് സൂര്യ

 സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ് നിഷാദ്. നവംബർ 14ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2024, 04:43 PM IST
  • എഡിറ്റർ നിഷാദ് യൂസഫിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ
  • ഹൃദയം തകരുന്നുവെന്ന് നടൻ എക്സിൽ കുറിച്ചു
  • സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കങ്കുവയുടെ എഡിറ്ററാണ് നിഷാദ്
Suriya on Nishad Yusuf Demise: 'ഞങ്ങളുടെ പ്രാ‍‍ർത്ഥനയിലും ചിന്തകളിലും എന്നും ഓർമ്മിക്കപ്പെടും', നിഷാദിന്റെ മരണത്തിൽ അനുശോചനമറിയിച്ച് സൂര്യ

എഡിറ്റർ നിഷാദ് യൂസഫിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ. നിഷാദ് ഇല്ലെന്ന് കേൾക്കുമ്പോൾ ഹൃദയം തകരുന്നുവെന്ന് നടൻ എക്സിൽ കുറിച്ചു. 

കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായ നിഷാദ് എപ്പോഴും ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഓർമ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിച്ചു. 

Read Also: ആര്യ രാജേന്ദ്രൻ - കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിന്റെ ഹർജി തള്ളി, അന്വേഷണസംഘത്തിന് കോടതിയുടെ നിർദ്ദേശങ്ങൾ

സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ് നിഷാദ്. നവംബർ 14ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം. കങ്കുവയുടെ നിർമാതാക്കളായ സ്റ്റുഡിയോ ​ഗ്രീനും നിഷാദിന്റെ വിയോ​ഗത്തിൽ ദു:ഖം രേഖപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലർച്ചെ കൊച്ചി പനമ്പള്ളി ന​ഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2022ൽ തല്ലുമാല എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.

ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡി​ഗോസ് അമി​ഗോ, എക്സിറ്റ് എന്നിവയാണ് നിഷാദ് ചിത്രസംയോജനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്ലിൻ ​ഗഫൂറിന്റെ ആലപ്പുഴ ജിംഖാന എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News