എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി സൂര്യ ചിത്രം കങ്കുവയുടെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ. ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണിതെന്നും നിഷാദിന്റെ കഴിവും കാഴ്ച്ചപ്പാടുകളും കങ്കുവ ടീമിന് അമൂല്യമായ സമ്പത്തായിരുന്നുവെന്നും സ്റ്റുഡിയോ ഗ്രീൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. നിഷാദ് യൂസഫിന്റെ അഭാവം തങ്ങൾക്ക് തീരാനഷ്ടമാണെന്നും നിർമാതാക്കൾ കുറിച്ചു.
'പ്രിയപ്പെട്ട എഡിറ്റർ നിഷാദ് യൂസഫിൻ്റെ വേർപാടിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. നിങ്ങളുടെ കഴിവും അർപ്പണബോധവും കാഴ്ചപ്പാടും ഞങ്ങളുടെ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു, നിങ്ങളുടെ അഭാവം ഞങ്ങളെ അഗാധമായ ശൂന്യതയിലാഴ്ത്തുന്നു. ഈ സമയത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉണ്ട്,' എന്ന് കങ്കുവ നിർമാതാക്കൾ കുറിച്ചു. ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിൽ നിഷാദ് പങ്കെടുത്തിരുന്നു. നവംബർ 14ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ വിയോഗം.
Also Read: Nishad Yusuf Passed Away: ഫിലിം എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ
കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.