ADGP Ajith Kumar: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ

Malappuram District Police: മലപ്പുറം എസ്പി ഉൾപ്പെടെ മലപ്പുറത്തെ എല്ലാ പോലീസ് ഉദ്യോ​ഗസ്ഥരെയും ഇന്നലെ രാത്രി സ്ഥലംമാറ്റിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 10:21 AM IST
  • മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപി അവധി പിൻവലിക്കാൻ കത്ത് നൽകിയത്
  • സെപ്തംബർ 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്
ADGP Ajith Kumar: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെ

തിരുവനന്തപുരം: എഡിജിപി അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപി അവധി പിൻവലിക്കാൻ കത്ത് നൽകിയത്. സെപ്തംബർ 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉൾപ്പെടെ മലപ്പുറത്തെ എല്ലാ പോലീസ് ഉദ്യോ​ഗസ്ഥരെയും ഇന്നലെ രാത്രി സ്ഥലംമാറ്റിയിരുന്നു.

പോലീസ് ഉന്നതതലത്തിൽ വീണ്ടും മാറ്റം വരുത്തിയും ഇന്നലെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സിഎച്ച് നാ​ഗരാജുവിനെ ​ഗതാ​ഗത കമ്മീഷണറായി നിയമിച്ചു. ദക്ഷിണമേഖല ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. ശ്യാം സുന്ദർ നിലവിൽ കൊച്ചി കമ്മീഷണർ ആണ്. ക്രൈം ബ്രാഞ്ച് ഐജിയായി എ അക്ബർ തുടരും. ​ഗുരുതര ആരോപണങ്ങൾ നേരിടുമ്പോഴും എഡിജിപി അജിത് കുമാറിനെ മാറ്റിയിട്ടില്ല.

ALSO READ: എൽഡിഎഫ് യോ​ഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോ​ഗം നിർണായകം

അതേസമയം, എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് പിവി അൻവർ എംഎൽഎ ആവശ്യപ്പെടുന്നത്. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെന്നും അജിത് കുമാറിന്റെ ഇനിയുള്ള നീക്കങ്ങൾ ഇന്റലിജൻസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ നിരീക്ഷിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News