M Ramachandran: ആകാശവാണി വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു

M Ramachandran passed away: തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 02:53 PM IST
  • വൈദ്യുതി ബോർഡിൽ ഉദ്യോ​ഗസ്ഥനായിരിക്കെയാണ് എം രാമചന്ദ്രൻ ആകാശവാണിയിൽ എത്തിയത്
  • ദീർഘകാലം ആകാശവാണിയിൽ സേവനം അനുഷ്ഠിച്ചു
M Ramachandran: ആകാശവാണി വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. പ്രശസ്ത റേഡിയോ പ്രക്ഷേപകനായിരുന്നു. ദീർഘകാലം ആകാശവാണിയിൽ വാ‍ർത്താ പ്രക്ഷേപകനായിരുന്നു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക ഉണ്ടാക്കിയ വ്യക്തിയാണ് രാമചന്ദ്രൻ. വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ആമുഖത്തിലൂടെ സുപരിചിതനായിരുന്നു അദ്ദേഹം. വൈദ്യുതി ബോർഡിൽ ഉദ്യോ​ഗസ്ഥനായിരിക്കെയാണ് എം രാമചന്ദ്രൻ ആകാശവാണിയിൽ എത്തിയത്. ദീർഘകാലം ആകാശവാണിയിൽ സേവനം അനുഷ്ഠിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News