Anemia: 'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്'; അനീമിയ മുക്ത കേരളത്തിനായി സമ​ഗ്ര പരിപാടിയുമായി ആരോ​ഗ്യവകുപ്പ്

Anemia: വിളർച്ച പ്രതിരോധത്തിന് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 09:22 AM IST
  • ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം
  • എങ്കിലും അനീമിയയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
  • വിളർച്ചക്കെതിരെ ശക്തമായ അവബോധം വേണമെന്നും മന്ത്രി പറഞ്ഞു
Anemia: 'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്'; അനീമിയ മുക്ത കേരളത്തിനായി സമ​ഗ്ര പരിപാടിയുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കാനൊരുങ്ങി സർക്കാർ. പദ്ധതികൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എസ്.സി. എസ്.ടി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വിളർച്ച പ്രതിരോധത്തിന് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടേയും പിന്തുണയോടെയായിരിക്കും ആരോഗ്യ വകുപ്പ് കാമ്പയിൻ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം പോലെ എല്ലാ വകുപ്പുകളും ചേർന്നുള്ള പൊതു കാമ്പയിനായിരിക്കുമെന്ന്  മന്ത്രിമാർ വ്യക്തമാക്കി.

കേരളത്തിന്റെ ആരോഗ്യ രംഗത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് സുപ്രധാന തീരുമാനമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും അനീമിയയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രക്തത്തിൽ എച്ച്ബി അളവ് 12ന് മുകളിൽ വേണം. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളർച്ച കാണുന്നുണ്ട്. വിളർച്ചക്കെതിരെ ശക്തമായ അവബോധം വേണം. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: Ambulance: ആം​ബു​ല​ൻ​സു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം; നിറം ഏകീകരിക്കും, ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ

15 വയസ് മുതൽ 59 വയസുവരെയുള്ളവരേയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഏജ് ഗ്രൂപ്പിനുള്ളവർക്കും അനീമിയയുടെ കാരണങ്ങളിൽ മാറ്റം വന്നേക്കാം. അതനുസരിച്ചുള്ള ഇടപെടലാണ് നടത്തുക. പോഷകാഹാര ക്രമത്തിലുള്ള മാറ്റമാണ് പ്രധാനമായി വേണ്ടത്. അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകൾ ലഭ്യമാക്കും. ഐഎംഎ, സ്വകാര്യ ആശുപത്രികൾ, സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തും.

ആരോഗ്യ വകുപ്പിന് പുറമേ വനിത ശിശുവികസന വകുപ്പിനും പ്രധാന റോളാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് എന്നിവയുടെ സഹകരണവും ആവശ്യമാണ്. സമഗ്ര അനീമിയ പരിശോധനയാണ് ലക്ഷ്യമിടുന്നത്. മരുന്നുകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം. പോഷക സമൃദ്ധമായ ആഹാരം, ചികിത്സ എന്നിവയും അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. അനീമിയ നിയന്ത്രണ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണ മന്ത്രി എം.ബി. രാജേഷ് ഉറപ്പ് നൽകി.

കുടുംബശ്രീയുടെ പൂർണ പിന്തുണയുണ്ടാകും. അനീമിയ പാവപ്പെട്ടവരിൽ മാത്രമല്ല. ഇക്കാര്യത്തിൽ അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ട്രൈബൽ മേഖലയിൽ അനീമിയ ബാധിതരെ കണ്ടെത്താൻ പ്രത്യേകമായി ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇത് ഫലപ്രദമായി നടപ്പിലാക്കും. ട്രൈബൽ മേഖലയിൽ അവരുടെ ഭാഷയിൽ അവബോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News