ഷിരൂർ: ഷിരൂരിലെ മണ്ണിച്ചിടിലിൽ കാണാതായ അർജുന് വേണ്ടി വീണ്ടും തിരച്ചിൽ. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ആരംഭിച്ച പുഴയിലെ തിരച്ചിലിൽ നിന്ന് ഒരു ലോറിയുടെ വീൽ ജാക്കി കണ്ടെത്തി. ഇത് അർജുൻ ഓടിച്ച ട്രക്കിന്റേത് തന്നെയാണെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചു.
ലോറിയിലുണ്ടായിരുന്നത് പുതിയ ജാക്കിയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ഈശ്വര്‍ മാല്‍പ്പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. ഹൈഡ്രോളിക് ജാക്കിയാണ് കണ്ടെത്തിയിരിക്കുന്നത്. 40 അടി താഴ്ചയില്‍ നടത്തിയ തിരച്ചിലിലാണ് ജാക്കി കണ്ടെടുത്തത്. ഇതിന് പുറമെ ലോറിയുടേതെന്ന് കരുതുന്ന ചില ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
ALSO READ: സംസ്ഥാനത്ത് അടുത്ത 5 ദിവസവും മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
നാളെ രാവിലെ എട്ടിന് അഞ്ചംഗ സംഘവുമായി ദൗത്യത്തിന് ഇറങ്ങുമെന്നാണ് ഈശ്വർ മാൽപ്പെ അറിയിച്ചിരിക്കുന്നത്. ഇന്ന് 40 അടി ആഴത്തിൽ നടത്തിയ തിരിച്ചിലിലാണ് ജാക്കി കണ്ടെത്തിയത്. ഇന്ന് 100 അടി വരെ ആഴത്തിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ഷിരൂരിൽ തുടരും. പുഴയിൽ ശക്തമായ ഒഴുക്കില്ലെന്നും ആർക്കും ഡൈവ് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ ഭരണകൂടം അനുമതി നൽകാതിരുന്ന സാഹചര്യത്തിൽ കാർവാർ എംഎൽഎയുടെ അനുമതിയോടെയാണ് ഈശ്വർ മാൽപ്പെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത്. ഗംഗവാലി പുഴയിൽ അടിയൊഴുക്ക് കുറയുകയും അടിയൊഴുക്ക് 2 നോട്ട്സിലേയ്ക്ക് എത്തുകയും ചെയ്തതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാനായത്. ഇന്ന് ഏകദേശം 2 മണിക്കൂറാണ് തിരച്ചിൽ നടത്തിയത്. നാളെ കൂടുതൽ പ്രാദേശിക പരിചയമുള്ള മത്സ്യത്തൊഴിലാളികളും തിരച്ചിലിൽ പങ്കുചേരും. എസ് ഡിആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.