Greeshma - Sharon Murder Case: ഗ്രീഷ്മയുടെ ക്രൂരതയ്ക്ക് ശിക്ഷയെന്ത്? ഷാരോൺ വധക്കേസിൽ വിധി ഇന്നുണ്ടാകില്ല, വാദം കേൾക്കും

Sharon Murder Case: തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2025, 10:42 AM IST
  • ഷാരോൺ വധക്കേസിൽ വിധി ഇന്ന് ഉണ്ടായിരിക്കില്ല
  • ശിക്ഷാ വിധിയിൽ അന്തിമ വാദം മാത്രമായിരിക്കും നടക്കുക
  • പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും
Greeshma - Sharon Murder Case: ഗ്രീഷ്മയുടെ ക്രൂരതയ്ക്ക് ശിക്ഷയെന്ത്? ഷാരോൺ വധക്കേസിൽ വിധി ഇന്നുണ്ടാകില്ല, വാദം കേൾക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വിധി ഇന്ന് ഉണ്ടായിരിക്കില്ല. ശിക്ഷാ വിധിയിൽ അന്തിമ വാദം മാത്രമായിരിക്കും നടക്കുകയെന്ന് വിവരം. നെയ്യാറ്റിൻകര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.

കഷായത്തിൽ കീടനാശിനി കലർത്തി നൽകി മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. 

Read Also: വൈക്കത്ത് വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. ഷാരോണ്‍ മരിച്ച് രണ്ടു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി വരുന്നത്. 

2022 ഒക്ടോബർ 14 നായിരുന്നു കഷായം കുടിച്ചതിനെ തുടർന്ന് അവശനിലയിലായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിക്കുകയായിരുന്നു. ഷാരോണും ഗ്രീഷ്മയും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ  കൊലപ്പെടുത്തിയത്.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22 മത്തെ വയസിലാണ് ഈ  കേസിൽ പ്രതിയാകുന്നത്. എന്നാൽ ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഷാരോൺ സ്വയം കഷായം എടുത്ത് കുടിച്ചതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

Read Also: നീതി ലഭിക്കുമോ? കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; 5 മാസത്തിന് ശേഷം വിധി ഇന്ന്

എന്നാൽ മരണത്തിന് രണ്ടു ദിവസം മുൻപ് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ അച്ഛനായ ജയരാജയോട് പറഞ്ഞതായി അദ്ദേഹം മൊഴി നൽകി. ഈ വെളിപ്പെടുത്തലാണ് ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. 

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരാസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ഗ്രീഷ്മ കുടിപ്പിച്ചിരുന്നു. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഷാരോണ്‍ അന്ന് രക്ഷപ്പെട്ടിരുന്നു. അതോടെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ  കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്ത് കൊലപ്പടുത്തിയത്.

ആദ്യമൊക്കെ വിസമ്മതിച്ച ഗ്രീഷ്‌മ ഒടുവിൽ പോലീസ് ചോദ്യം ചെയ്യതപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News