തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറും. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ലഹരിയിലാണ് തലസ്ഥാനനഗരി. കുംഭ മാസത്തിലെ പൂരം നാളായ ഫെബ്രുവരി 25നാണ് ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ഭക്തർ പൊങ്കാല സമർപ്പിക്കുന്നത്. നാളെ രാവിലെ എട്ടുമണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവ്വഹിക്കും.
ALSO READ: മൂന്ന് കൂടുകളിലും കുടുങ്ങാതെ കടുവ; പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധം, വനപാലകരെ തടഞ്ഞു
സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ഫെബ്രുവരി 19ന് രാവിലെ 9.30ന് ആരംഭിക്കും. പൊങ്കാല മഹോത്സവ ദിനമായ ഫെബ്രുവരി 25 ന് രാവിലെ 10.30ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നേ ദിവസത്തെ പ്രധാനപ്പെട്ട ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിയോടെ ദേവിയെ അകത്തേക്ക് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.