കോഴിക്കോടും കണ്ണൂരും വൻ കഞ്ചാവ് വേട്ട

കോഴിക്കോട്,  കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് രണ്ടു ലക്ഷം രൂപയിലധികം വില വരുന്ന കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് നിന്നും 3 കിലോ കഞ്ചാവാണ് പിടികൂടിയത്.    

Written by - Zee Malayalam News Desk | Last Updated : Mar 2, 2021, 08:49 AM IST
  • സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട.
  • കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
  • ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കോഴിക്കോടും കണ്ണൂരും വൻ കഞ്ചാവ് വേട്ട

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. കോഴിക്കോട്,  കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് രണ്ടു ലക്ഷം രൂപയിലധികം വില വരുന്ന കഞ്ചാവ് (Cannabis) പിടികൂടിയത്. കോഴിക്കോട് നിന്നും 3 കിലോ കഞ്ചാവാണ് പിടികൂടിയത്.  ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

അതുപോലെ കണ്ണൂരിൽ (Kannur) 1.1 കിലോ കഞ്ചാവുമായി എത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  കോഴിക്കോട് റൂറൽ എസ്.പിയായ ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധയിലാണ്  പെരുമ്പള്ളി  അടിമാറിക്കൽ വീട്ടിൽ ആബിദ് (35), ഷമീർ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ തടയാൻ വഴിയിൽ പോലീസ് കൈകാണിച്ചെങ്കിലും ഇവർ സൂട്ടർ നിർത്താതെ പായുകയായിരുന്നു.  തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.   

Also Read: Motor Vehicle Strike: സംസ്ഥാനത്ത് ആഹ്വാനം ചെയ്ത സംയുക്ത വാഹന പണിമുടക്ക് ആരംഭിച്ചു 

പിടിയിലായ ആബിദ് ഒരു വർഷം മുമ്പ് നാല് കിലോ ഗ്രാം കഞ്ചാവുമായി  (Cannabis)  അറസ്റ്റിലായിരുന്നു.   എ കേസിൽ രണ്ടു മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ആബിദ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി വീണ്ടും എക്സൈസിന്റെ പിടിയിലായിരുന്നു.  ഇത് കൂടാതെ ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിനും ചാരായം കടത്തിയതിനും ഇയാളുടെ പേരിൽ കേസുണ്ട്. 

ആബിദിന് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പനയാണെന്ന് കാണിച്ച് നാട്ടുകാർ പോലീസിന് പെറ്റീഷൻ നൽകിയിട്ടുണ്ട്.  എന്നാൽ ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത  ഷമീർ ആദ്യമായാണ് പോലീസ് പിടിയിലാവുന്നത്.

കണ്ണൂരിൽ (Kannur) കൊട്ടിയൂർ സ്വദേശിയായ കൂട്ടപ്പനെയാണ് 1.1 കിലോ കഞ്ചാവുമായി (Cannabis)  പൊലീസ് പിടികൂടിയത്.  ഇയാളും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News