Kodakara Hawala Case: 'ശോഭ കേരളത്തിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് മൂന്ന് പേർ'; കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ പ്രതികരിച്ച് ശോഭ സുരേന്ദൻ

Kodakara Hawala Case: തിരൂർ സതീഷിനു പിന്നിൽ താനാണെന്ന് രേഖയില്ലാതെ ആരോപിക്കുന്നവർ, സതീഷിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് വേണ്ടതെന്നും ശോഭ ചൂണ്ടിക്കാട്ടി. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2024, 03:39 PM IST
  • കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ പ്രതികരിച്ച് ശോഭ സുരേന്ദൻ
  • ആരോപിക്കുന്നവർ, സതീഷിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് വേണ്ടതെന്നും ശോഭ പറഞ്ഞു
Kodakara Hawala Case: 'ശോഭ കേരളത്തിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് മൂന്ന് പേർ'; കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ പ്രതികരിച്ച് ശോഭ സുരേന്ദൻ

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വൈകാരികമായി പ്രതികരിച്ച് ശോഭ സുരേന്ദൻ. മുഖ്യമന്ത്രി ഡോൺ ആയാണ് പ്രവർത്തിക്കുന്നത്. താൻ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് പിണറായി വിജയനും ഗോകുലം ഗോപാലനും ഇ പി ജയരാജനും ആഗ്രഹിക്കുന്നുവെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. 

കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ബിജെപിയുടെ മുൻ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രംഗത്തുവന്നതിനു പിന്നിൽ, ശോഭ സുരേന്ദ്രനാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണെന്നും തൻ്റെ ജീവിതം വച്ച് കളിക്കാൻ ഒരാളെയും  അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Read Also:  അശ്വിനി കുമാർ വധക്കേസ്; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടു

 രേഖയില്ലാതെ തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുകയാണ്. തിരൂർ സതീഷിനു പിന്നിൽ താനാണെന്ന് ആരോപിക്കുന്നവർ, സതീഷിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് വേണ്ടതെന്നും ശോഭ ചൂണ്ടിക്കാട്ടി. 

കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്തുകൊണ്ടുവരാന്‍ ദില്ലിയില്‍ പോകുമെന്നും ശോഭ അറിയിച്ചു.  പിണറായി വിജയൻ, ​ഗോകുലം ​ഗോപാലൻ ഇ പി ജയരാജൻ എന്നീ മൂന്ന് പേരാണ് ശോഭ സുരേന്ദ്രൻ കേരളത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നതെന്ന് ശോഭ പറഞ്ഞു. 

ഇപി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും ശോഭ കുറ്റപ്പെടുത്തി. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്‍റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. കരുവന്നൂരില്‍ ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂവെന്നും ശോഭ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News