Brahmapuram Fire : മാലിന്യ സംസ്കരണത്തില്‍ പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചുവിടണം; കേന്ദ്രമന്ത്രി വി മുരളീധരന്‍

കൊച്ചിയിലെ വിഷ പുക അയൽ ജില്ലകളിലേക്ക് പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 01:59 PM IST
  • കൊച്ചിയിലെ വിഷ പുക അയൽ ജില്ലകളിലേക്ക് പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
  • ബ്രഹ്മപുരം തീപിടുത്തം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ചുമതലപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  • ചുരുങ്ങിയത് മേയറോടെങ്കിലും രാജിവെക്കാന്‍ സിപിഎം നിർദ്ദേശിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
Brahmapuram Fire : മാലിന്യ സംസ്കരണത്തില്‍ പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചുവിടണം; കേന്ദ്രമന്ത്രി വി മുരളീധരന്‍

മാലിന്യ സംസ്കരണത്തില്‍ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊച്ചിയിലെ വിഷ പുക അയൽ ജില്ലകളിലേക്ക് പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തം ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ചുമതലപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് മേയറോടെങ്കിലും രാജിവെക്കാന്‍ സിപിഎം നിർദ്ദേശിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.  കേന്ദ്ര ആരോഗ്യ-പരിസ്ഥിതി മന്ത്രിയുമാരുമായി വിഷയം ചര്‍ച്ച ചെയ്ത്  എന്തെല്ലാം ഇടപെടലുകള്‍ സാധ്യമാകും എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.  അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണങ്ങളും പരാതികളും കൃത്യമായി അന്വേഷിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷനും സർക്കാരിനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് എം.വി ​ഗോവിന്ദൻ

വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്നും അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കുമെന്നും ​ഗോവിന്ദൻ പറഞ്ഞു. 

കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ല. തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയത്. താൻ മന്ത്രിയായിരുന്ന സമയത്തും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. തീയണയ്ക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും കൃത്യമായി തന്നെ ഇടപെട്ടുവെന്നും എം. വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News