Breaking: മിനിമം ചാർജ്ജിൽ മാറ്റമില്ല; മാർച്ച് 24 മുതൽ ബസ് സമരം

വിദ്യാർഥികളുടെ മിനിമം ചാർജ് 6 രൂപയും തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50% ആയി നിജപ്പെടുത്തുക. എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 01:08 PM IST
  • വാഹനനികുതി പൂർണമായും ഒഴിവാക്കുക
  • നികുതിയും ഫൈനും ബസ് ഉടമകൾക്ക് റീഫണ്ട്‌ നൽകാനുള്ള നടപടികൾ സ്വീകരിക്കുക
  • സർവീസ് നഷ്ടത്തിൽ ആകാതെ നോക്കാനുള്ള കടമ സർക്കാരിനുണ്ട്
Breaking: മിനിമം ചാർജ്ജിൽ മാറ്റമില്ല; മാർച്ച് 24 മുതൽ ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍  മാർച്ച്‌ 24 മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. യാത്ര നിരക്ക് വർദ്ധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ചാർജ് 12 രൂപ, കിലോമീറ്ററിന് 1 രൂപ 10 പൈസ ആയി വർധിപ്പിക്കുക. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് 6 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ചാർജ് വർദ്ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ്  ബസ്സുടമകൾ മാർച്ച് 24  മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്. രാമചന്ദ്രൻ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂർണമായും ഒഴിവാക്കുക.

കോവിഡ് കാലത്ത് അടച്ച വാഹന നികുതിയും ഫൈനും ബസ് ഉടമകൾക്ക് റീഫണ്ട്‌ നൽകാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളും ഇവർ മുന്നോട്ട് വയക്കുന്നുണ്ട്. സ്വകാര്യ ബസ് സർവീസ് നഷ്ടത്തിൽ ആകാതെ നോക്കാനുള്ള കടമ സർക്കാരിന് ഇല്ലേ എന്നും ബസുടമകൾ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. മാറി മാറി വന്ന സർക്കാരുകൾ മേഖലക്ക് വേണ്ട ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. സമരം ജനങ്ങളോട് ഉള്ള വെല്ലുവിളി അല്ല. പിടിച്ചു നിൽപ്പിന്റെ മാത്രം സമരം ആണ്. 24ന് തുടങ്ങുന്ന സമരത്തിന് മുന്നോടിയായി 23ന്  സെക്രട്ടറിയറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News