Anwar: കണക്കുകൾ തീർക്കാൻ 'അൻവർ' വീണ്ടും; റിറിലീസിനൊരുങ്ങി പൃഥ്വിരാജ് - അമൽ നീരദ് ചിത്രം

പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 18ന് മലയാളത്തിലും തമിഴിലുമായി അൻവർ തിയറ്ററുകളിലെത്തും.

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 10:21 AM IST
  • അൻലർ റി റിലീസിനെത്തുന്നു
  • ഒക്ടോബർ 18ന് മലയാളത്തിലും തമിഴിലുമായി ചിത്രം തിയറ്ററുകളിലെത്തും
  • ഡോൾബി അറ്റ്മോസ് 4കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്
Anwar: കണക്കുകൾ തീർക്കാൻ 'അൻവർ' വീണ്ടും;  റിറിലീസിനൊരുങ്ങി പൃഥ്വിരാജ് - അമൽ നീരദ് ചിത്രം

മലയാള സിനിമയിൽ ഇപ്പോൾ റിറിലീസ് കാലമാണ്. സ്ഫടികം, മണിചിത്രത്താഴ്, ദേവദൂതൻ...അങ്ങനെ നീളുന്നു പട്ടിക. ഇപ്പോഴിതാ മലയാളത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തരം​ഗം സൃഷ്ടിച്ച പൃഥ്വിരാജ് ചിത്രം കൂടി റിറിലീസിന് ഒരുങ്ങുകയാണ്.

അമൽ നീരദിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രം അൻലർ റി റിലീസിനെത്തുന്നു. ഡോൾബി അറ്റ്മോസ് 4കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 18ന് മലയാളത്തിലും തമിഴിലുമായി അൻവർ തിയറ്ററുകളിലെത്തും.

Read Also: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്

2010ലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രം അന്ന് മോളിവുഡ് ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്തിരുന്നു. ചിത്രത്തിലെ ​ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും പ്രേക്ഷകരിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തരം​ഗമായി മാറി.

പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

രചന- ഉണ്ണി ആ‍ർ, അമൽ നീരദ്, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ - അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്, പിആർഒ- ശബരി, അരുൺ പൂക്കാടൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News