Buffer Zone: കേരളത്തിന്‍റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കര്‍ണാടക, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമവാസികള്‍ ആശങ്കയിൽ

Buffer Zone:  കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്‍റെ ബഫർ സോണാക്കി കേരളത്തിന്‍റെ മൂന്ന് ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കർണാടക സംഘം ജനവാസ പ്രദേശങ്ങൾ അളന്ന് റോഡിൽ മാർക്ക് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 10:38 AM IST
  • അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരാണ് കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിമൂലം ആശങ്കയിലായിരിയ്ക്കുന്നത്
Buffer Zone: കേരളത്തിന്‍റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി കര്‍ണാടക, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമവാസികള്‍ ആശങ്കയിൽ

Buffer Zone Update: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിലെ  നല്ലൊരു ശതമാനം ആളുകള്‍ ആശങ്കയില്‍ കഴിയുന്ന അവസരത്തില്‍ മൂന്ന് ഗ്രാമവാസികളെ ആശങ്കയിലാക്കി കര്‍ണാടക സര്‍ക്കാര്‍.

അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിലെ താമസക്കാരാണ് കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിമൂലം ആശങ്കയിലായിരിയ്ക്കുന്നത്. പരിസ്ഥിതി ലോല മേഖലയില്‍പ്പെടുത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായി മൂന്ന് ഗ്രാമങ്ങളെയാണ് കര്‍ണാടക സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. കേരളത്തിന്‍റെ അധീനതയുള്ള ഭൂമിയാണ് ഇത്. 

Also Read:  Mockdrill Accident: മോക്ക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്‍റെ ബഫർ സോണാക്കി കേരളത്തിന്‍റെ മൂന്ന് ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തുവാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കർണാടക സംഘം കഴിഞ്ഞദിവസം മേഖലയിലെ ജനവാസ പ്രദേശങ്ങൾ അളന്ന് റോഡിൽ മാർക്ക് ചെയ്തത്. പാലത്തുംകടവ്, കച്ചേരി കടവ് ,കളിതട്ടുംപാറ, മുടിക്കയം എന്നിവിടങ്ങളിൽ ഉൾപ്പെടെ റോഡിൽ  ചുവന്ന  പെയിൻറ് ഉപയോഗിച്ച് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കളിതട്ടും പാറയിൽ രണ്ടര കിലോമീറ്റർ ജനവാസ കേന്ദ്രവും ഒന്നര കിലോമീറ്റർ കേരള വനഭൂമിയും കടന്നാണ് രണ്ടാംകടവ് -കളിതട്ടും പാറ റോഡിൽ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. 

രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ബഫർസോൺ ആക്കുന്നതിന്‍റെ ഭാഗമായാണ് കേരള അതിർത്തിക്കുള്ളിൽ കടന്ന് കർണാടക സംഘം അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിലാണ് ആളുകള്‍. അയൻക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. 

കേരള മണ്ണിൽ ഒരു കടന്നുകയറ്റവും സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കളിതെട്ടും പാറയിലെ അടയാളപ്പെടുത്തൽ കരിയോയിൽ ഒഴിച്ചു മായിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ശ്രീകാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അളന്ന് തിട്ടപ്പെടുത്തല്‍ ഗ്രാമത്തിലുള്ളവരെ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News