Nattika Lorry Accident: നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

Nattika Lorry Accident Upadates: മദ്യലഹരിയിൽ ഇടയ്ക്ക് ഇരുപത് സെക്കന്റ് കണ്ണടഞ്ഞു പോയെന്നും ആ സമയത്താണ് അപകടമുണ്ടതെന്നും ക്ലീനർ ,ഒഴി നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 27, 2024, 10:45 AM IST
  • നാട്ടികയിൽ നിയന്ത്രണം ലോറി വിട്ട പാഞ്ഞുകയറി 5 പേർ മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ
  • മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്ന് ക്ലീനർ അലക്സ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി
  • കസ്റ്റഡിയിലെടുത്ത കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു
Nattika Lorry Accident: നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: നാട്ടികയിൽ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി 5 പേർ മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയതാണെന്നും ക്ലീനർ അലക്സ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

Also Read: നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

മദ്യലഹരിയിൽ ഇടയ്ക്ക് ഇരുപത് സെക്കന്റ് കണ്ണടഞ്ഞു പോയെന്നും വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോഴാണ് നിലവിളി കേട്ടതെന്നും. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മതം. 

കസ്റ്റഡിയിലെടുത്ത കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നാണ് റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിട്ടുണ്ട്.

Also Read: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. പിന്നാലെ മാഹിയിൽ നിന്നും മദ്യ വാങ്ങുകയും അത് യാത്രക്കിടയിൽ കഴിക്കുകയും ചെയ്തു.   ഏതാണ്ട് പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ  വണ്ടിയോടിച്ചത്. ഇയാൾക്ക് ലൈസൻസില്ല. 

ഇന്നലെ പുലർച്ചെ 4 മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അപകടമുണ്ടായത്. റോഡ് സൈഡിൽ  ഉറങ്ങിക്കിടന്ന നാടോടികളായിരുന്നു മരിച്ചത്. ഇതിൽ രണ്ട് പേർ കുട്ടികളായിരുന്നു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News