Rail sabotage Kollam: പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

Rail sabotage Attempt In Kollam: ട്രെയിൻ അട്ടിമറി ശ്രമം നടന്നോയെന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. പുനലൂർ പോലീസാണ് അന്വേഷണം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 02:29 PM IST
  • പാളത്തിൽ പോസ്റ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ള ഒരാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
  • ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമാണെന്നാണ് സംശയിക്കുന്നത്
Rail sabotage Kollam: പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിൽ കുറുകെ ടെലഫോൺ പോസ്റ്റ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസാണ് അന്വേഷണം നടത്തുന്നത്. ട്രെയിൻ അട്ടിമറി ശ്രമം നടന്നോയെന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ആദ്യം റെയിൽപാളത്തിൽ പോസ്റ്റ് കണ്ടത്.

പാളത്തിൽ പോസ്റ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ള ഒരാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് ഇവിടെ നിന്ന് മാറ്റിയിട്ടു. മണിക്കൂറുകൾക്ക് ശേഷം പോലീസ് വീണ്ടും എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിൽ പോസ്റ്റ് കണ്ടെത്തി. ഇതാണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമമാണെന്ന സംശയത്തിലേക്ക് നയിച്ചത്.

പാലരുവി എക്സ്പ്രസ് ഉൾപ്പെടെ കടന്നുപോകുന്ന സമയത്താണ് പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത്. ട്രെയിൻ എത്തുന്നതിന് മുൻപേ പോസ്റ്റ് മാറ്റാൻ സാധിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News