Child Abuse: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

Child Abuse: താത്കാലിക ജീവനക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 05:29 PM IST
  • ശിശു ക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത
  • കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു
Child Abuse: രണ്ടുവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശിശു ക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് ആയമാരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. 

താത്കാലിക ജീവനക്കാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും വിവരം മറച്ച് വച്ചതിനുമാണ് കേസ്.

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപിയാണ് പരാതി നൽകിയത്. ആയമാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് അരുൺ ​ഗോപി പറഞ്ഞു. 

Read Also: എഡിഎം നവീൻ ബാബുവിന്‍റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

ഒറ്റപ്പെട്ട സംഭവമാണിത്. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഥാപനത്തിലെ മറ്റൊരു ആയ കുഞ്ഞിനെ കുളിപ്പിക്കുന്ന സമയത്താണ് സ്വകാര്യ ഭാഗത്ത് കുഞ്ഞിന് വേദനയുണ്ടെന്ന കാര്യം മനസ്സിലാക്കിയത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തിയത്. 

തുടർന്ന് കുട്ടിയെ പരിചരിച്ച ആയമാരെ ചോദ്യം ചെയ്തതോടെയാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News