കവി എസ് രമേശൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് Pinarayi Vijayan

ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശൻ നായർ എന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ അറിയിച്ചു.    

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 10:04 PM IST
  • കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു
  • കവിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
  • ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശൻ നായർ എന്ന് മുഖ്യമന്ത്രി
കവി എസ് രമേശൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് Pinarayi Vijayan

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.  ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശൻ നായർ എന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ അറിയിച്ചു.  

ശ്രീനാരായണഗുരുവിന്റെ  ജീവിതത്തെ മുൻനിർത്തി ഗുരുപൗർണമി എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ് അദ്ദേഹമെന്നും (Ramesan Nair). ഗുരുവിന്റെ  ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ആ കൃതി കാലാതിവർത്തിയായ മൂല്യം ഉൾക്കൊള്ളുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുക്കുറൾ, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ കൂടിയാണ് എസ് രമേശൻ നായർ.  

Also Read: കവിയും ഗാനരചയിതാവുമായ S Ramesan Nair അന്തരിച്ചു

ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രമേശൻനായർ കാവ്യ രംഗത്തെന്നപോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്.  ശതാഭിഷേകം എന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധയിലേക്ക് വന്ന അദ്ദേഹത്തിന് രാഷ്ട്രീയമായ ചില നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശവാണിയിൽ നിന്നും സ്ഥലം മാറ്റപ്പെടേണ്ടതായും പിന്നീട് പിരിയേണ്ടതായും വന്നത് എന്നത് സഹൃദയരുടെ മനസ്സിലുണ്ടെന്നും മുഖ്യൻ (Pinarayi Vijayan) കുറിച്ചു.

Also Read: കവിയും ഗാനരചയിതാവുമായ രമേശൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രനും, ചെന്നിത്തലയും

സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ (Ramesan Nair) വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News