കോഴിക്കോട്: കണ്ണൂര്‍ ജില്ല മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതായി റിപ്പോർട്ട്. സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Also Read: നവീൻ ബാബുവിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ദിവ്യ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് അല്ലെന്നും അതിനാല്‍ സെനറ്റ് അംഗമായി തുടരാനാകില്ലെന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിലാണ് ഈ നീക്കം. ഡിസംബര്‍ 23 ന് സര്‍വ്വകലാശാലയുടെ പതിവ് സെനറ്റ് യോഗം ഷെഡ്യൂള്‍ ചെയ്തതിനാല്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കാനോ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ ദിവ്യയെ അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, ധനു രാശിക്കാർക്ക് സാഹസികത നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് നല്‍കിയ പരാതിയില്‍ പി പി ദിവ്യയെ പുറത്താക്കാന്‍ നടപടി തുടങ്ങിയെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല അറിയിച്ചു. ഇതിനിടയിൽ ദിവ്യക്കെതിരെ സിപിഐഎമ്മും നടപടിക്കൊരുങ്ങുന്നുണ്ട് എന്നാണ് വിവരം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനും തീരുമാനമുണ്ടെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.