തിരുവനന്തപുരം: CPM State Secretariat: സിപിഎം നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇന്ന് യോഗത്തിൽ ചർച്ച ചെയ്യും. ചർച്ചയിൽ ഇപി ജയരാജൻ മറുപടി നൽകുമെന്നും സൂചയുണ്ട്. കൂടാതെ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നായിരിക്കാം ഇപിയുടെ വിശദീകരണമെന്നാണ് സൂചന. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ വാദം. ഇതാകും യോഗത്തിലും അദ്ദേഹം അവതരിപ്പിക്കുന്നത്.
Also Read: Mockdrill Accident: മോക്ക്ഡ്രില്ലിനിടെ പുഴയിൽ മുങ്ങിയ യുവാവ് മരിച്ചു
അതേസമയം പി ജയരാജന്‍ ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ല. എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കള്‍. അതും വിഷയം സംസ്ഥാനത്ത് തന്നെ പരിശോധിക്കാനുള്ള നിര്‍ദ്ദേശമാണ് ഡൽഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നല്‍കിയിരിക്കുന്നത്. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ച ശേഷം മാത്രം ഇടപെട്ടാൽ മതിയെന്നാണ് കേന്ദ്ര നേത്ര്യത്വത്തിന്റെ അഭിപ്രായം. കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജൻ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
Also Read: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
ആവശ്യമെങ്കില്‍ സംസ്ഥാനത്ത് തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു. വിഷയത്തിൽ അന്വേഷണ കമ്മീഷന്‍ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തില്‍ നടക്കുന്നത്. എന്നാല്‍ വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതിനാല്‍ ഇതിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്. വിഷയത്തിൽ അഴിമതിയാരോപണം അന്വേഷിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന നിലപാടാണ് പിബി സ്വീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...