സമൂഹത്തിന്‍റെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാകൂ, K K Shailaja

  കേരളീയസമൂഹത്തിന്‍റെ  മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു. അത്തരം മാറ്റമുണ്ടാക്കാൻ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി മുന്‍ ആരോഗ്യമന്ത്രി K K Shailaja. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 11:38 PM IST
  • കേരളീയസമൂഹത്തിന്‍റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയുവെന്ന് മുന്‍ ആരോഗ്യമന്ത്രി K K Shailaja
സമൂഹത്തിന്‍റെ  മനോഭാവത്തില്‍  മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാകൂ,  K K Shailaja

തിരുവനന്തപുരം:  കേരളീയസമൂഹത്തിന്‍റെ  മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു. അത്തരം മാറ്റമുണ്ടാക്കാൻ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി മുന്‍ ആരോഗ്യമന്ത്രി K K Shailaja. 

കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി മൂന്നു പെണ്‍കുട്ടികളുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭര്‍തൃഗൃഹത്തില്‍ വച്ചായിരുന്നു    മൂവരും മരിച്ചത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു  മുന്‍ മന്ത്രി K K Shailajaയുടെ  ഫേസ്ബുക്ക് കുറിപ്പ്.

സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയണം. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓരോ വ്യക്തിയും അതിൽ പങ്കുചേരണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം,  ശൈലജ ടീച്ചര്‍ ആഹ്വാനം ചെയ്തു.

Also read: 'ഇന്ന് നീ, നാളെ എന്‍റെ മകള്‍....', വിസ്മയയുടെ മരണത്തില്‍ നടന്‍ ജയറാമിന്‍റെ പ്രതികരണം

സ്ത്രീധനം ക്രിമിനല്‍ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയണം. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓരോ വ്യക്തിയും അതില്‍ പങ്കുചേരണമെന്നും അവര്‍ പറഞ്ഞു. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

 ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം: -

കേരളീയസമൂഹത്തിൻറെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു. അത്തരം മാറ്റമുണ്ടാക്കാൻ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണ്.കഴിഞ്ഞ എൽ ഡി എഫ് ഗവണ്മെണ്ടിൻറെ കാലത്ത്  വനിതാ-ശിശുവികസന വകുപ്പിൻറെ നേതൃത്വത്തിൽ സ്ത്രീധന വിപത്തിനെതിരെ വിപുലമായ ചില പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു.

2025ഓടുകൂടി കേരളത്തിൽസ്ത്രീധനപീഡനങ്ങൾ പൂർണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളകേമ്പയിനുകളും ഇടപെടലുകളുമാണ് പ്ലാൻ ചെയ്തത് കോളേജ്കാമ്പസുകളിലും നവമാധ്യമങ്ങൾവഴിയും പ്രചരണപരിപാടികൾ മുന്നോട്ടു കൊണ്ടുപോവുകയും തദ്ദേശസ്വയംഭരണവകുപ്പിൻറെയും പോലീസിൻറെയുമെല്ലാം സഹകരണത്തോടെ പ്രായോഗിനടപടികളിലേക്ക് കടക്കുകയും ചെയ്യുന്നതിനിടയിൽ കോവിഡ് മഹാമാരി വന്നതിനാൽ ഈ പ്രവർത്തനത്തിൽ വേണ്ടത്ര കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.

'കാതോർത്ത്'എന്ന പേരിൽ ഓൺലൈൻ ആയി പരാതി സ്വീകരിക്കാൻ ഒരു പോർട്ടൽ തയ്യാറാക്കി.200 പരാതികളാണ് ലഭ്യമായത് . പോർട്ടലിനെ കൂടുതൽ പരിചയപ്പെടുത്തേണ്ടതുണ്ട്.മിത്ര-181 എന്ന കോൾ സെൻററും ആരംഭിച്ചിട്ടുണ്ട് കിട്ടുന്ന പരാതികൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകളുമായി ബന്ധപ്പെടുത്തി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.'കരുതൽസ്പർശം എന്ന പേരിൽ ഉത്തരവാദിത്വപുർണ രക്ഷാകർത്യത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയും ആരംഭിച്ചു. എന്നാൽ സമൂഹത്തിൽ ബോധപൂർവ്വമായി നടത്തുന്ന ഇടപെടലിലുടെ മാത്രമെ ഇവയൊക്കെ പ്രാവർത്തികമാവുകയുള്ളു .

സ്ത്രീധനം ക്രിമിനൽ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയണം ഡി വൈ എഫ് ഐ ഇത്തരം കേമ്പയിൻ ഏറ്റെടുത്തത് അഭിനന്ദനാർഹമാണ്.എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം ഓരോ വ്യക്തിയും അതിൽ പങ്കുചേരണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

 

 

Trending News