ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് ബെംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ജീർണിച്ച നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയും. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ഷാമിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഷാമിൽ ബെംഗളുരു രാജംകുണ്ടയിൽ ആയിരുന്നു താമസിച്ചിരുന്നത്.
Also Read: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!
പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മുഹമ്മദ് ഷാമിലിന്റെ ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.