Marriage: മിശ്രവിവാഹത്തിന് പ്രോത്സാഹനം; ജാതീയമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം ചിന്തിക്കുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക ലക്ഷ്യം

Inter caste marriage: ഏകലോക ദർശനത്തോടെ ജാതീയമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം ചിന്തിയ്ക്കുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 05:39 PM IST
  • മിശ്രവിവാഹിതരാകുന്നവർക്ക് വിവാഹവുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള അവധിക്ക് പുറമേ 14 ദിവസത്തെ അവധി കൂടി ലഭിക്കും
  • ജാതിരഹിത ചിന്തകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പാക്കുന്നത്
Marriage: മിശ്രവിവാഹത്തിന് പ്രോത്സാഹനം; ജാതീയമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം ചിന്തിക്കുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക ലക്ഷ്യം

കൊച്ചി: മിശ്രവിവാഹിതരാകുന്ന ജീവനക്കാരുടെ വിവാഹ ചിലവുകൾ ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ്‌. ഏകലോക ദർശനത്തോടെ ജാതീയമായ കാഴ്ചപ്പാടുകൾക്ക് അപ്പുറം ചിന്തിയ്ക്കുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ ആസ്ഥാനമായ ഏരീസ് ​ഗ്രൂപ്പിൽ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും സിഇഒയും ആയ സോഹൻ റോയ് അറിയിച്ചു.

മിശ്രവിവാഹിതരാകുന്നവർക്ക് വിവാഹവുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള അവധിക്ക് പുറമേ 14 ദിവസത്തെ അവധി കൂടി ലഭിക്കും. കമ്പനി ഷെയർ റിസർവേഷൻ, ട്രാൻസ്ഫറിനുള്ള മുൻഗണന എന്നിങ്ങനെയുള്ള കമ്പനിയുടെ വിവിധ നയങ്ങളിലും മിശ്രവിവാഹിതർക്ക് പ്രത്യേക പരിഗണന നൽകും. ജാതിരഹിത ചിന്തകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സ്ഥാപനത്തിലെ ജീവനക്കാർ പേരിനോടൊപ്പം അവരുടെ ജാതിവാൽ ഒഴിവാക്കണം എന്ന നിർദ്ദേശവും ജാതിരഹിത ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഏരീസ് ഗ്രൂപ്പ്‌ നേരത്തെ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കൾക്ക് നൽകിവരുന്ന സ്കോളർഷിപ്പുകൾക്കും ഇക്കാര്യങ്ങൾ ബാധകമാകും.

ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഇത്തരം പ്രഖ്യാപനങ്ങൾ മുൻപും ഏരീസ് നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ രക്ഷകർത്താക്കൾക്ക് പെൻഷൻ, പങ്കാളികൾക്ക് ശമ്പളം, ശിശു സംരക്ഷണ അവധി, പെൻഷനോടുകൂടിയ വിരമിക്കൽ പദ്ധതികൾ, വനിതാ സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാർക്കായി 50 ശതമാനം ഓഹരികളുടെ സംവരണം, സ്ത്രീധനം-ലിംഗ വിവേചനം-ജാതി എന്നിവയ്ക്കെതിരെയുള്ള ശക്തമായ നയങ്ങൾ, വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, ആർത്തവ അവധി, അവയവ ദാനം, ബേബി കെയർ അലവൻസ് തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News