തിരുവനന്തപുരം: Asani Cyclone: അതിതീവ്ര ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ആൻഡമാൻ കടലിൽ പോർട്ട് ബ്ലെയറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.
അസാനി ചുഴലിക്കാറ്റ് മ്യാൻമർ തീരത്താകും പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
Also Read: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
പുറപ്പെടുവിച്ച സമയം: 01.00 PM, 21-03-2022
IMD-KSEOC-KSDMA pic.twitter.com/hHG6PpAtRH
— Kerala State Disaster Management Authority (@KeralaSDMA) March 21, 2022
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വരുന്ന 4 ദിവസം ഒറ്റപ്പെട്ട മഴ പെയ്‌തേക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. മാത്രമല്ല മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുറപ്പെടുവിച്ച സമയം 1.00 PM, 21-03-2022
IMD-KSEOC-KSDMA pic.twitter.com/n7Ad0n3OZz
— Kerala State Disaster Management Authority (@KeralaSDMA) March 21, 2022
എങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.