​ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി: ഫോൺ സന്ദേശം നൽകിയാൾ പിടിയിൽ

സുജാത എന്ന വനിതയോടുള്ള വിദ്വേഷമാണ് ഫോൺ കോളിന് പിന്നിലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2021, 03:18 PM IST
  • കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാൾ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്.
  • കേസിൽ കൂടുതൽ അന്വേഷണം നടത്താൻ തന്നെയാണ് പോലീസിന്റെ രഹസ്വാന്വേഷണ വിഭാ​ഗത്തിന്റെയും തീരുമാനം.
  • സുജാതയുടേതെന്ന് പറയുന്ന മൊബൈൽ നമ്പരും ഇയാൾ പോലീസിന് നൽകി. നമ്പർ പരിശോധിച്ചെത്തിയ പോലീസ് സുജാത ആലപ്പുഴയിലാണെന്നു കണ്ടെത്തിയിരുന്നു.
​ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി: ഫോൺ സന്ദേശം നൽകിയാൾ പിടിയിൽ

ഗുരുവായൂര്‍: ​ഗുരുവായൂർ ക്ഷേത്രത്തിൽ മാവോയിസ്റ്റ് വനിത എത്തിയിട്ടുണ്ടെന്നും ക്ഷേത്രം തകർക്കുമെന്നും വ്യാജ ഫോൺ സന്ദേശം നൽകിയയാൾ പിടിയിൽ. ഫോണ്‍ ചെയ്ത തമിഴ്നാട് കടലൂര്‍ സ്വദേശി നന്ദകുമാറാണ് (28) പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാൾ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. സുജാത എന്ന മാവോയിസ്റ്റ് ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നും ബോംബ് വെച്ച് തകർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഇതിനൊപ്പം സുജാതയുടേതെന്ന് പറയുന്ന മൊബൈൽ നമ്പരും ഇയാൾ  പോലീസിന്  നൽകി. നമ്പർ പരിശോധിച്ചെത്തിയ പോലീസ് സുജാത ആലപ്പുഴയിലാണെന്നു കണ്ടെത്തിയിരുന്നു.

 

ALSO READഗുരുവായൂരിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് ഫോൺ സന്ദേശം: പോലീസ് ജാ​ഗ്രതയിൽ​

 

അതേസമയം, തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഫോണ്‍ സന്ദേശം അറിയിച്ച നന്ദകുമാര്‍ പിടിയിലാകുന്നത്. Kerala Police  ന്റെ ആവശ്യപ്രകാരം തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത നന്ദ കുമാറിനെ ഗുരുവായൂര്‍ ടെമ്ബിള്‍ സ്റ്റേഷനിലേക്ക് കൈമാറും.സുജാത എന്ന വനിതയോടുള്ള വിദ്വേഷമാണ് ഫോൺ കോളിന് പിന്നിലെന്ന് നന്ദകുമാര്‍ പറഞ്ഞു. 

ALSO READ: ഭഗവാന് സമര്‍പ്പിച്ച പണം ഭഗവാനുള്ളത്.... !! ഗുരുവായൂര്‍ ദേവസ്വം നടപടി വിവാദത്തിലേയ്ക്ക്.....

കൺട്രോൾ റൂമിലേക്കെത്തിയ ഫോൺ കോൾ വിവരങ്ങൾ പോലീസ് Guruvayoor ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡും, ഡോ​ഗ്സ്ക്വാഡും ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ല. പാലക്കാട് കുഴൽമന്ദത്തു നിന്ന് ഒരു പുരുഷനാണ് ഫോൺ വിളിച്ചതെന്നായിരുന്നു അന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. എന്നാൽ സുജാതയുടേതെന്നു പറഞ്ഞ് ഇയാൾ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോൾ ആലപ്പുഴയാണ് ലൊക്കേഷൻ കാണിക്കുന്നതെന്ന് Police പറഞ്ഞിരുന്നു. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി പിടികിട്ടിയെങ്കിലും കേസിൽ കൂടുതൽ അന്വേഷണം നടത്താൻ തന്നെയാണ് പോലീസിന്റെ രഹസ്വാന്വേഷണ വിഭാ​ഗത്തിന്റെയും തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News