Idukki House Fire Incident: ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

Idukki House Fire Incident: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു.  സംഭവം നടന്നത് ഇടുക്കിയിലെ പുറ്റടിയിലാണ്.   തീപിടുത്തത്തിൽ രവീന്ദ്രനും ഭാര്യയായ ഉഷയുമാണ് മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 08:10 AM IST
  • വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു
  • ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
  • ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം
Idukki House Fire Incident: ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

ഇടുക്കി: Idukki House Fire Incident: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു.  സംഭവം നടന്നത് ഇടുക്കിയിലെ പുറ്റടിയിലാണ്.   തീപിടുത്തത്തിൽ രവീന്ദ്രനും ഭാര്യയായ ഉഷയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: Fire Accident In AP: ആന്ധ്രയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം, 13 പേർക്ക് പരിക്ക്

ശ്രീധന്യ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്ന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്‌സിനേയും വിവരമറിയിച്ചത്. ഇവർ എത്തിയാണ് തീയണച്ചത്.  രവീന്ദ്രനേയും ഉഷയേയും പുറത്തെടുത്തെങ്കിലും ഇവരുടെ മരണം സംഭവിച്ചിരുന്നു.

Also Read: Emmanuel Macron: ഇമ്മാനുവേൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു;ഭരണത്തുടർച്ച നേടുന്ന രണ്ടാമത്തെ പ്രസിഡന്റ്  

 

വീട് പൂർണ്ണമായും കത്തി നശിച്ചിവെന്നാണ് വിവരം. ഏറെ കഷ്ടപ്പെട്ടാണ് ലൈഫ് പദ്ധതിയിലെ വീട് രവീന്ദ്രൻ പൂർത്തിയാക്കിയത്. ഗൃഹപ്രവേശം നടത്തി മൂന്നാം നാൾ പുറത്തുവന്ന ദമ്പതികളുടെ മരണവാർത്ത നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News