Astrological Predictions: വ്യാഴത്തിന്റെയും ശനിയുടെയും സ്ഥാനമാറ്റം നാല് രാശിക്കാരെ സമ്പന്നരാക്കും; നിങ്ങളുമുണ്ടോ?

പകുതി വർഷത്തോളം എടുത്താണ് ശനി രാശിമാറ്റം നടത്തുന്നത്. ജനുവരി 22ന് വ്യാഴവും ശനിയും രാശിമാറുകയാണ്. ഇത് നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.

  • Jan 21, 2025, 15:14 PM IST
1 /5

വ്യാഴത്തിൻറെയും ശനിയുടെയും സ്ഥാനമാറ്റം നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങളും ഭാഗ്യങ്ങളും കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

2 /5

മീനം (Pisces): മീനം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. സമ്പത്ത് വർധിക്കും. കഷ്ടപ്പാടുകൾ അകലും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർഥികൾ കലാ-കായിക രംഗങ്ങളിൽ ശോഭിക്കും.

3 /5

കന്നി (Virgo): കന്നി രാശിക്കാർക്ക് കഷ്ടപ്പാടുകളിൽ നിന്ന് മോചനം ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാകും. സമ്പാദ്യം വർധിക്കും.

4 /5

ധനു (Sagittarius): ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാനാകും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ബന്ധുക്കളിൽ നിന്ന് സഹകരണം ഉണ്ടാകും.

5 /5

ഇടവം (Taurus): ഇടവം രാശിക്കാർക്ക് വിദ്യാഭ്യാസ രംഗത്ത് ഉയർച്ചയുണ്ടാകും. വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടാൻ യോഗമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കഷ്ടപ്പാടുകൾ ഇല്ലാതാകും. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola