മലപ്പുറം: പുതുയതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്ഐആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ തയ്യാറാക്കിയത്.
ALSO READ: യൂട്യൂബർക്ക് വിമാനത്താവളത്തിൽ ഗിഫ്റ്റ് കട; രണ്ടുമാസത്തില്‍ കടത്തിയത് 267 കിലോയോളം സ്വർണ്ണം
കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ അബിൻ (19), കട്ടയ്ക്കോട് സ്വദേശിയും പാൽ വണ്ടി ഓടിക്കുന്നയാളുമായ അനുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കEത്ത് നിൽക്കുമ്പോഴാണ് വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്‌ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പോലീസ് പിടികൂടിയത്. ഒളിവിൽ പോയ കൂട്ട് പ്രതികൾ മൂന്നു പേരാണ് ഇപ്പോൾ പിടിയിലായത്. കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ (24) ആയി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.