Kochi: കൊച്ചിയിൽ ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ച് എട്ടോളം പേർക്ക് ഭക്ഷ്യ വിഷബാധ. ചെങ്ങമനാട് അത്താണിയിലെ ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
ചെങ്ങമനാട് സ്വദേശികളായ ഇളയിടത്ത് ഗോകുൽ,പുതിയേടത്ത് റെനൂബ് രവി, വാടകപ്പുറത്ത് വീട്ടിൽ ജിഷ്ണു വേണു,ചെട്ടിക്കാട് ശ്രീരാജ്, പാലപ്രശ്ശേരി ആട്ടാം പറമ്പിൽ അമൽ, എന്നിവരെ സർക്കാർ ആശുപത്രിയിലും, സുധീർ സലാം ഇദ്ദേഹത്തിൻറെ മക്കളായ ഹൈദർ,ഹൈറ എന്നിവരെ ദേശത്തെ സി.എ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ALSO READ: Payasam Making: കിടിലൻ ഗോതമ്പ് പായസം, ഒരു തവണ ഇത് കുടിച്ചു നോക്കൂ
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇവർ ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ വയറിളക്കവും കടുത്ത ക്ഷീണവും ഒാരോരുത്തർക്കും അനുഭവപ്പെടുകയായിരുന്നു.
ജില്ലാകള്കറുടെ നിർദ്ദേശത്തെ തുടർന്ന് ശനിയാഴ്ച ചെങ്ങമനാട് പോലീസെത്തി കടഅടപ്പിക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ഒാഫീസർ കടയിൽ പരിശോധന നടത്തി. ഷവർമ്മയ്ക്കൊപ്പം കൊടുത്ത മയോണൈസ് മോശമായതാണെന്നാണ് പ്രാഥമിക നിഗമനം.
ഷവർമ്മ അപകടമോ?
തിരുവനന്തപുരത്തും,കൊച്ചിയിലും ഷവർമ്മ കഴിച്ച് മരണം സംഭവിച്ചതോടെയാണ് ഷവർമ്മയുടെ പിന്നിലെ യഥാർത്ഥ അപകടം ആളുകൾ തിരിച്ചറിഞ്ഞത്. പല ഷവർമ്മ സെൻററുകളിലും പഴകിയ ഇറച്ചിയായിരുന്നു ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് നിർത്തലാക്കിയെങ്കിലും ഷവർമ്മ സെൻററുകൾ പലയിടത്തും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.