Food Poison : പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ; 13 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

Pathanamthitta Food Poison : ജനുവരി 6 വെള്ളിയാഴ്ച്ച സ്‌കൂളിൽ സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ച് ചിക്കൻ ബിരിയാണി വിതരണം ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 05:20 PM IST
  • ഇവരെ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
  • ജനുവരി 6 വെള്ളിയാഴ്ച്ച സ്‌കൂളിൽ സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ച് ചിക്കൻ ബിരിയാണി വിതരണം ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.
  • വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പത്തനംത്തിട്ടയിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിക്കുകയായിരുന്നു.
Food Poison : പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ; 13 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ടയിൽ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. 13 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഇവരെ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരി 6 വെള്ളിയാഴ്ച്ച സ്‌കൂളിൽ സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ച് ചിക്കൻ ബിരിയാണി വിതരണം ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് അനുമാനം.

വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പത്തനംത്തിട്ടയിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിക്കുകയായിരുന്നു. ചിക്കൻ ബിരിയാണി കഴിച്ച ദിവസം കുട്ടികൾക്കോ, അധ്യാപികയ്‌ക്കോ പ്രശ്‌നം ഉണ്ടായില്ല. അതിന് അടുത്ത ദിവസം മുതലാണ്  വിദ്യാർഥികൾക്കും അധ്യാപികയ്ക്കും കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടാകാൻ ആരംഭിച്ചത്. അതേസമയം ബിരിയാണി രാവിലെ 11 മണിക്ക് തന്നെ സ്‌കൂളിൽ എത്തിച്ചെന്നുംഎന്നാൽ വിതരണം ചെയ്തത് ആറ് മണിക്ക് മാത്രമാണെന്നും ബിരിയാണി നൽകിയ ഹോട്ടൽ ഉടമ പറഞ്ഞു.

ALSO READ: Food poisoning: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാ​ഗം; പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ പൂട്ടി

അതേസമയം സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന തുടരുകയാണ്. പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് അടച്ചുപൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തി. പത്തനംതിട്ടയിൽ 16 സ്ഥലത്താണ് ഞായറാഴ്ച സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധന നടന്നത്.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ട് പേ‍ർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന ശക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയത്. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കാസർ​ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി മരിച്ചിരുന്നു. അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്.

ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. തുടർന്ന് ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കേ അഞ്ജുശ്രീ മരണപ്പെട്ടു.

കോട്ടയത്ത് അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാ​ഗം ഐസിയുവിൽ നഴ്സായിരുന്ന രശ്മി മരിച്ചത്. കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രശ്മിയുടെ ആരോ​ഗ്യനില പിന്നീട് കൂടുതൽ വഷളാകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News