കോടതി ഉത്തരവിൽ വന്ന മൊഴി സ്ഥിരീകരിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയാണ് ശരിവെച്ചത്. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മൊഴി പൂർണമായി പുറത്ത് വന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെ. കുടുംബത്തിന്റെ ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെ. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലും ഇതേ മൊഴിയാണ് നൽകിയതെന്നും കളക്ടർ പറഞ്ഞു.
Read Also: ഫിലിം എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ
അതേസമയം കണ്ണൂർ മുൻ എഡിഎഡിഎമ്മിന്റെ മരണത്തിൽ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രശാന്തനെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പ്രശാന്തനെയും പ്രതി ചേർക്കണമെന്നും ഹരീഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണം. ബെനാബി ഇടപാടുകൾ പുറത്ത് വരാനും അന്വേഷണം അനിവാര്യമാണെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി.
അതേസമയം റിമാൻഡിലായ പി.പി.ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കി. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.